2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

പുതിയ കയറ്റുമതിനയം ഉടൻ: മന്ത്രി പി. രാജീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ കയറ്റുമതി നയം ഉടൻ പ്രഖ്യാപിക്കുമെന്നു വ്യവസായ മന്ത്രി പി. രാജീവ്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം അടക്കമുള്ള സംവിധാനങ്ങൾ വരുന്നതോടെ കയറ്റുമതി നയം ആവശ്യമാണ്.

ഇതുമായി ബന്ധപ്പെട്ടാണ് ലോജിസ്റ്റിക് നയം കഴിഞ്ഞ മന്ത്രിസഭയിൽ അവതരിപ്പിച്ചതെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുക്കവേ മന്ത്രി പറഞ്ഞു.

ഗുജറാത്തിലെ വ്യവസായി കാസർഗോഡ് കേന്ദ്രമാക്കി 450 കോടിയുടെ വ്യവസായ നിക്ഷേപം നടത്തിയിരുന്നു. ഇനി 1,000 കോടിയുടെ നിക്ഷേപംകൂടി നടത്തും.

പുറത്തുള്ള കൽക്കരി അടിസ്ഥാനപ്പെടുത്തിയുള്ള വൈദ്യുതിനിലയം സ്ഥാപിക്കുന്ന കാര്യത്തിൽ പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ ധാരണയായിരുന്നു. സംസ്ഥാനത്തു കൂടുതൽ വ്യവസായ നിക്ഷേപം എത്താൻ വൈദ്യുതി ആവശ്യമാണ്.

വ്യവസായ നിക്ഷേപ സൗഹൃദ റാങ്കിംഗിൽ കേരളം രാജ്യത്ത് ഒന്നാമതായത് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ കൂട്ടായ നടപടികളുടെ ഭാഗമാണ്. 30ൽ ഒന്പതു വിഭാഗങ്ങളിലും മുന്നിലെത്തിയാണ് കേരളം ഒന്നാമതായത്.

സംസ്ഥാനത്ത് 2.8 ലക്ഷം എംഎസ്എംഇ യുണിറ്റുകൾ ആരംഭിക്കാനായി. ഇതുവഴി ആറു പേർക്കു തൊഴിൽ നൽകാനായി. അടുത്ത വർഷം ഒന്നാംസ്ഥാനം നിലനിർത്തുക എന്നതു സംസ്ഥാനത്തെ സംബന്ധിച്ചു വലിയ വെല്ലുവിളിയാണെന്നും പി. രാജീവ് പറഞ്ഞു.

X
Top