ആരോഗ്യം,വിദ്യാഭ്യാസം,ദാരിദ്ര്യനിർമാർജനം: മികച്ച ഗ്രാമപഞ്ചായത്തുകളുടെ എണ്ണത്തിൽ കേരളം രണ്ടാംസ്ഥാനത്ത്ഇന്ധന വില വർധനവ്: സമ്മർദം ശക്തമാക്കി പൊതുമേഖല എണ്ണക്കമ്പനികൾഏപ്രിലില്‍ നടന്നത് 2,235 കോടി യുപിഐ ഇടപാടുകള്‍104 ടണ്‍ സ്വര്‍ണ്ണം തിരികെയെത്തിച്ച് ഇന്ത്യവളർച്ചാനിരക്കിൽ ഇരട്ടയക്ക മുന്നേറ്റവുമായി തമിഴ്നാട്

മാലിന്യ ശേഖരണത്തില്‍ കേരളത്തിന് വന്‍കുതിപ്പ്; 5 വര്‍ഷത്തിനിടെ 3.36 മടങ്ങ് വര്‍ധന

കൊച്ചി: കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ മാലിന്യ ശേഖരണത്തില്‍ വന്‍കുതിപ്പ്. ക്ലീന്‍കേരള കമ്പനി ശേഖരിച്ച മാലിന്യത്തിന്റെ അളവ് 2021-22ലെ 21,839 ടണ്ണില്‍നിന്ന് 73,403 ടണ്ണായി ഉയര്‍ന്നു. മൊത്തം മാലിന്യ ശേഖരണത്തില്‍ 3.36 മടങ്ങ് വര്‍ധനയാണ് രേഖപ്പെടുത്തിയത്.

പുനരുപയോഗിക്കാവുന്ന മാലിന്യം അഞ്ചുവര്‍ഷം മുന്‍പ് 5,587 ടണ്ണായിരുന്നത് ഇപ്പോള്‍ 37,853 ടണ്ണായി. 577 ശതമാനം കൂടി. 2021-ല്‍ ആകെ ശേഖരിച്ചിരുന്ന മാലിന്യത്തിന്റെ 25.6 ശതമാനം മാത്രമാണ് തരംതിരിച്ചിരുന്നതെങ്കില്‍ ഇപ്പോഴിത് 51.6 ശതമാനമായി ഉയര്‍ന്നു. മാലിന്യംവഴി ക്ലീന്‍കേരള കമ്പനിയുടെ വരുമാനം 2021-22 വാര്‍ഷത്തില്‍ 7.37 കോടിയായിരുന്നു.

അഞ്ച് വര്‍ഷം കൊണ്ട് ഇത് 66.39 കോടിയായി ഉയരുന്നു. ഏകദേശം ഒന്‍പത് മടങ്ങ് വര്‍ധനയാണ് ഉണ്ടായത്.

മാലിന്യശേഖരണ സ്ഥലത്തിന്റെ വിസ്തൃതി 87,300-ല്‍നിന്ന് 2,81,260 ചതുരശ്രയടിയായി കൂട്ടേണ്ടിവന്നു. ഹരിതകര്‍മസേനയ്ക്ക് ഇക്കാലയളവില്‍ 38.88 കോടിരൂപയാണ് പ്രതിഫലം നല്‍കിയത്. സംസ്‌കരിച്ച മാലിന്യത്തെക്കാള്‍ 8.97 ശതമാനം കൂടുതല്‍ മാലിന്യം പുനഃചംക്രമണം ചെയ്തു. പുനഃചംക്രമണം സാധ്യമല്ലാത്ത മാലിന്യം സംസ്‌കരിക്കാന്‍ രണ്ട് ആര്‍.ഡി.എഫ്. പ്ലാന്റുകളുമായും മൂന്നു സിമെന്റ് കമ്പനികളുമായും ഒന്‍പത് സിമന്റ് പ്ലാന്റുകളുമായും കരാറുണ്ട്.

3625.159 ടണ്‍ ഷ്രഡ്ഡഡ് പ്ലാസ്റ്റിക് ഉപയോഗിച്ച് 5926 കിലോമീറ്റര്‍ റോഡ് നിര്‍മിച്ചു. സാനിറ്ററി മാലിന്യം സംസ്‌കരിക്കാന്‍ എറണാകുളം ബ്രഹ്‌മപുരം, പാലക്കാട് കഞ്ചിക്കോട് കിന്‍ഫ്ര പാര്‍ക്ക്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഇന്‍സിനറേഷന്‍ പ്ലാന്റുകള്‍ ഓഗസ്റ്റില്‍ പ്രവര്‍ത്തനം തുടങ്ങും.

പാഴ്വസ്തു സംസ്‌കരണത്തിന് ശാസ്ത്രീയ സംവിധാനങ്ങള്‍ സംസ്ഥാനത്തിനകത്ത് ഉണ്ടാക്കിയിട്ടുണ്ടെന്നും ഹരിതകര്‍മസേനയ്ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിനൊപ്പം മാലിന്യസംസ്‌കരണമേഖലയെ വ്യാവസായിക മാതൃകയാക്കാന്‍ കഴിഞ്ഞെന്നും ക്ലീന്‍കേരള കമ്പനി അധികൃതര്‍ പറയുന്നു.

X
Top