പ്രതിദിനം 650 ദശലക്ഷം ഇടപാടുകൾ; ‘വീസ’യെ മറികടന്ന് യുപിഐആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടി

പേപ്പർ ബോട്ടിൻ്റെ 48% ഓഹരികൾ 300 കോടി രൂപയ്ക്ക് വാങ്ങി നസാര ടെക്

ഹൈദരാബാദ്: പേപ്പർ ബോട്ട് ആപ്പ്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ(Paper Boat) 48.42 ശതമാനം പ്രതിനിധീകരിക്കുന്ന 5,157 ഇക്വിറ്റി ഓഹരികൾ അതിൻ്റെ സ്ഥാപക ഓഹരി ഉടമകളായ അനുപം ധനുക, അൻഷു ധനുക എന്നിവരിൽ നിന്ന് നസാര ടെക്(Nazara Tech) സ്വന്തമാക്കി. 300 കോടി രൂപയുടേ മൊത്തം ഇടപാടിൽ 225 കോടി രൂപ ആദ്യ ഗഡുവായി അടച്ചു.

ഈ ഏറ്റെടുക്കലോടെ, പേപ്പർ ബോട്ട് ഇപ്പോൾ നസറ ടെക്കിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി. അതേസമയം, പേപ്പർ ബോട്ടിൻ്റെ അനുബന്ധ സ്ഥാപനമായ കിഡോപിയ ഇൻക് ഒരു സ്റ്റെപ്പ്-ഡൗൺ സബ്സിഡിയറിയായി തുടരുന്നു.

300 കോടി രൂപയ്ക്ക് ഗെയിമിഫൈഡ് ലേണിംഗ് ആപ്ലിക്കേഷനായ കിഡോപിയയുടെ ഉടമസ്ഥതയിലുള്ള പേപ്പർ ബോട്ട് ആപ്പിൻ്റെ 48.42 ശതമാനം ഓഹരികൾ ഏറ്റെടുക്കുന്നതായി ജൂലൈ 19ന് നസാര ടെക്നോളജീസ് പ്രഖ്യാപിച്ചിരുന്നു.

കമ്പനിയുടെ ഗെയിമിംഗ് ബിസിനസ്സ് വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ കരാർ, ഇതിലൂടെ വരും വർഷങ്ങളിൽ സ്ഥാപനത്തിന് വലിയ വരുമാനം ഉണ്ടാക്കാൻ കഴിയുമെന്ന് സ്ഥാപകൻ നിതീഷ് മിറ്റർസൈൻ വിശ്വസിക്കുന്നു.

പേപ്പർ ബോട്ട് ആപ്പിൻ്റെ 50.91 ശതമാനം ഓഹരികൾ 83.5 കോടി രൂപയ്ക്കാണ് ഗെയിമിംഗ് കമ്പനി 2019ൽ സ്വന്തമാക്കിയത്.

ഉചിതമായ സമയത്ത് പേപ്പർ ബോട്ട് ആപ്പുകൾ കമ്പനിയുമായി ലയിപ്പിക്കുന്നതും പരിഗണിക്കുമെന്ന് നസാര പറഞ്ഞു.

X
Top