ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

മുത്തൂറ്റ് ഗ്രൂപ്പിന്‍റെ മൊത്തം വായ്പാ ആസ്തി 63,444 കോടി രൂപയിലെത്തി

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജൂണ്‍ പാദത്തില്‍ മുത്തൂറ്റ് ഗ്രൂപ്പിന്‍റെ മൊത്തം വായ്പാ ആസ്തി 9 ശതമാനം ഉയര്‍ന്ന് 63,444 കോടി രൂപയിലെത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ ഇത് 58,135 കോടി രൂപയായിരുന്നു. ഈ പാദത്തില്‍ 825 കോടി രൂപയുടെ സംയോജിത അറ്റാദായവും രേഖപ്പെടുത്തി.

ആദ്യ പാദത്തില്‍ 802 കോടി രൂപയുടെ ലാഭമാണ് മുത്തൂറ്റ് ഫിനാന്‍സ് ഒറ്റയ്ക്ക് നേടിയത്. മുത്തൂറ്റ് ഹോംഫിന്‍, ബെല്‍സ്റ്റാര്‍ മൈക്രോഫിനാന്‍സ്, മുത്തൂറ്റ് ഇന്‍ഷുറന്‍സ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്, ഏഷ്യ അസറ്റ് ഫിനാന്‍സ്, മുത്തൂറ്റ് മണി തുടങ്ങിയ അനുബന്ധ കമ്പനികള്‍ ചേര്‍ന്നാണ് ബാക്കി 23 കോടി രൂപയുടെ ലാഭം നേടിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് മുത്തൂറ്റ് ഫിനാന്‍സിന്‍റെ വായ്പാ ആസ്തി 8 ശതമാനം ഉയര്‍ന്ന് 56,689 കോടി രൂപയിലെത്തി.

പുതിയ 150 ശാഖകള്‍ തുറക്കാന്‍ റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതായി മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോര്‍ജ് ജേക്കബ് മുത്തൂറ്റ് പറഞ്ഞു. സ്വര്‍ണ പണയ വായ്പാ വിഭാഗത്തില്‍ സുസ്ഥിരമായ ഡിമാന്‍ഡ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ മാസത്തോടെ 150 പുതിയ ശാഖകള്‍ തുറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മുത്തൂറ്റ് ഫിനാന്‍സ് എം.ഡി. ജോര്‍ജ് അലക്സാണ്ടര്‍ മുത്തൂറ്റ് അറിയിച്ചു.

X
Top