പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

2022ൽ മള്‍ട്ടിബാഗറുകളുടെ എണ്ണം നാലിലൊന്നായി ചുരുങ്ങി

ന്യൂഡല്‍ഹി: 2022ല്‍ 86 ഓഹരികളാണ് മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയത്. അതേസമയം 2021 ലെ നേട്ടത്തിന്റെ നാലില്‍ ഒന്ന് മാത്രമാണിത്. 500 കോടിയിലധികം വിപണി മൂല്യമുള്ളവയില്‍ നിക്ഷേപം ഇരട്ടിയാക്കിയവ 2020 ല്‍ 135 എണ്ണവും 2021ല്‍ 336 എണ്ണവുമാണ്.

കോവിഡിന് മുന്‍പുള്ള 2018,2019 വര്‍ഷങ്ങള്‍ 19 വീതം മള്‍ട്ടിബാഗറുകളാണ് സമ്മാനിച്ചത്. 344 മള്‍ട്ടിബാഗറുകളുണ്ടായ 2014 ആണ് 10 വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ മള്‍ട്ടിബാഗറുകള്‍ കണ്ട വര്‍ഷം.

മികച്ച നേട്ടം

2022 ല്‍ 1000 ശതമാനത്തിലധികം ഉയര്‍ന്ന ഓഹരികള്‍ (500 കോടിയ്ക്ക് മുകളില്‍ വിപണി മൂല്യമുള്ളവ) രജനീഷ് വെല്‍നസ്, എസ്ഇഎല്‍,എസ്ജി ഫിന്‍സര്‍വ് എന്നിവയാണ്. യഥാക്രമം 1000 ശതമാനം,1550 ശതമാനം,1088 ശതമാനം എന്നിങ്ങനെയായിരുന്നു നേട്ടം.

ജെന്‍സോള്‍ എഞ്ചിനീയറിംഗ്, ശാന്തി എജ്യുക്കേഷണല്‍ ഇനിഷ്യേറ്റീവ്‌സ്, സിഡബ്ല്യുഡി, നോളജ് മറൈന്‍ & എഞ്ചിനീയറിംഗ് വര്‍ക്ക്‌സ്, മഗല്ലനിക് ക്ലൗഡ്, അക്സിത കോട്ടണ്‍, ശങ്കര്‍ ലാല്‍ രാംപാല്‍ ഡൈ-കെം എന്നിവയും മികച്ച പ്രകടനം നടത്തി.

അദാനി പവര്‍ (200%), അദാനി എന്റര്‍പ്രൈസസ് (126%), അദാനി ടോട്ടല്‍ ഗ്യാസ് (116%) എന്നിവയും മികച്ച നേട്ടം സ്വന്തമാക്കിയവയില്‍ ഉള്‍പ്പെടുന്നു.

X
Top