
ന്യൂഡല്‍ഹി: ബെഞ്ച് മാര്‍ക്ക് സൂചികകള്‍ 6 ശതമാനത്തിലധികം തിരുത്തല്‍ വരുത്തിയ വര്‍ഷമാണ് 2022. എന്നാല്‍, ചില സ്‌മോള്‍ക്യാപ്പ് ഓഹരികള്‍ വില്‍പന സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചു. വിപണിയെ വെല്ലുന്ന പ്രകടനം കാഴ്ചവച്ച, അത്തരം ചില മള്‍ട്ടിബാഗറുകളാണ് ചുവടെ.
സോണല്‍ അഡ്‌ഹെസിവ്‌സ്:
2022 ല്‍ 415 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ഓഹരിയാണിത്. 9.80 രൂപയില്‍ നിന്നും 50.70 രൂപയിലേയ്ക്കാണ് ഓഹരി വളര്‍ന്നത്. 30 കോടി രൂപ വിപണി മൂല്യമുള്ള പെന്നിസ്റ്റോക്കാണ് സോണല്‍ അഡ്‌ഹെസിവ്‌സ്. കഴിഞ്ഞ 20 ദിവസങ്ങളിലെ ഓഹരിയുടെ ശരാശരി വ്യാപാര അളവ് 14,975 ആണ്. ഓരോ ഷെയറിന്റെയും ബുക്ക് മൂല്യം- 5.08. ഈ മൈക്രോക്യാപ് മള്‍ട്ടിബാഗര്‍ സ്‌റ്റോക്കിന്റെ 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്ക് 50.70രൂപയും 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്ക് 5.73 രൂപയുമാണ്.
വിസിയു ഡാറ്റ മാനേജ്‌മെന്റ് :
ഈ സ്‌മോള്‍ ക്യാപ് സ്‌റ്റോക്ക് ഈ വര്‍ഷം ഏകദേശം 500 ശതമാനം വര്‍ധന രേഖപ്പെടുത്തി. 10.46 രൂപ വിലയുണ്ടായിരുന്ന ഓഹരി 61.90 രൂപയിലേയ്ക്ക് കുതിക്കുകയായിരുന്നു. നിലവിലെ വിപണി മൂല്യം-95 കോടി. വ്യാപാര അളവ് -77,609. 52 ആഴ്ചയിലെ ഉയരം 65.20 രൂപയും 52 ആഴ്ചയിലെ താഴ്ച 5.47 രൂപയുമാണ്.
എബിസി ഗ്യാസ്:
2022 ലെ നേട്ടം 200 ശതമാനമാണ്. 13 രൂപയില്‍ നിന്നും 39.75 രൂപയിലേയ്ക്ക് ഈ കാലയളവില്‍ ഓഹരി വളര്‍ന്നു. നിലവിലെ വ്യാപാര അളവ് -3,674. 20 ട്രേഡ് സെഷനുകളിലെ ശരാശരി വ്യാപാര അളവ് -1,149. ഈ മള്‍ട്ടിബാഗര്‍ സ്‌റ്റോക്കിന്റെ വിപണി മൂല്യം 7 കോടി രൂപ മാത്രമാണ്. ഇത് ഒരു ലോ ഫ്‌ലോട്ട് ഹൈ റിസ്‌ക് സ്‌റ്റോക്കാണ്. ഒരു ചെറിയ ചലനത്തില്‍ സ്റ്റോക്ക് അസ്ഥിരമായേക്കാം.
റെസ്‌പോണ്‍സ് ഇന്‍ഫൊര്‍മാറ്റിക്‌സ്:
2022 ല്‍ ഓഹരി 285 ശതമാനം വളര്‍ച്ച കൈവരിച്ചു. 12.96 രൂപയില്‍ നിന്നും 50.5 രൂപയിലേയ്ക്ക് ഓഹരി വളരുകയായിരുന്നു. ഈ മൈക്രോക്യാപ്പ് ഓഹരിയുടെ നിലവിലെ വിപണി മൂല്യം 37 കോടി രൂപയാണ്. നിലവിലെ വിലയായ 50.05 രൂപയാണ് 52 ആഴ്ചയിലെ ഉയരം. 8.39 രൂപയാണ് 52 ആഴ്ചയിലെ താഴ്ച.
ധ്രുവ കാപിറ്റല്‍:
കഴിഞ്ഞ മാസം 205 ശതമാനം മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കിയ ഓഹരിയാണ് ധ്രുവ ക്യാപിറ്റലിന്റേത്. ജൂണ്‍ 22ന് 7.54 രൂപയുണ്ടായിരുന്ന ഓഹരി ഒരു മാസത്തിനിടെ 205 ശതമാനം ഉയര്‍ന്ന് ജൂലൈ 22ന് 22.96 രൂപയിലെത്തുകയായിരുന്നു. 2022 ലെ നേട്ടം 430 ശതമാനമാണ്. 4.54 രൂപയില്‍ നിന്നും 24.10 രൂപയിലേയ്ക്കാണ് ഓഹരി വളര്‍ന്നത്. വെറും 7 കോടി രൂപ മാത്രം വിപണി മൂല്യമുള്ള മൈക്രോക്യാപ്പ് ഓഹരിയാണിത്. 24.10 രൂപ, 52 ആഴ്ചയിലെ ഉയരവും 3.50 രൂപ, 52 ആഴ്ചയിലെ താഴ്ചയുമാണ്.