ക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽ

പുതിയ ചുവടുവെപ്പുമായി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: കഴിഞ്ഞ നാല് വര്‍ഷത്തില്‍ 650 ശതമാനത്തിന്റെ മള്‍ട്ടിബാഗര്‍ നേട്ടം സ്വന്തമാക്കിയ ഓഹരിയാണ് ദീപ് പോളിമേഴ്‌സിന്റേത്. 23.50 രൂപയില്‍ നിന്നും 178 രൂപയിലായേക്കായിരുന്നു വളര്‍ച്ച. എന്നാല്‍ 2022 ആരംഭിച്ചതിനു ശേഷം ഓഹരി വില്‍പന സമ്മര്‍ദ്ദത്തിന് അടിപ്പെട്ടു.

ഇതോടെ ഏകദേശം 60 ശതമാനം ഇടിവാണ് ഓഹരി രേഖപ്പെടുത്തിയത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കെടുത്താല്‍ 80 ശതമാനം ആദായം നിക്ഷേപകന് നല്‍കാന്‍ ഓഹരിയ്ക്കായി. രണ്ട് വര്‍ഷത്തില്‍ 400 ശതമാനവും 4 വര്‍ഷത്തില്‍ 650 ശതമാനവും ഉയര്‍ന്ന ഓഹരിയാണ് ദീപ് പോളിമേഴ്‌സിന്റേത്.

23.50 രൂപയില്‍ നിന്നും 178 രൂപയിലേയ്്ക്കായിരുന്നു കുതിപ്പ്. 2004 മുതല്‍ ആന്റിഫാബ് ഫില്ലര്‍ മാസ്റ്റര്‍ ബാച്ചുകളുടെ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനിയാണ് ദീപ് പോളിമര്‍ ലിമിറ്റഡ്. തുടക്കം മുതല്‍ അത് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് ഓഹരി നേടിയത്. നിലവില്‍ 25000 എംടി / വാര്‍ഷിക ഫില്ലര്‍ മാസ്റ്റര്‍ബാച്ചുകളുടെ ഉല്‍പ്പാദന നിലവാരമുണ്ട്. സ്‌മോള്‍ ക്യാപ് കമ്പനിയുടെ വിപണി മൂലധനം 434 കോടി രൂപയാണ്.

കടബാധ്യതയില്ല. 62.77% ഉയര്‍ന്ന പ്രൊമോട്ടര്‍ ഹോള്‍ഡിംഗ് ഉണ്ട്. സാമ്പത്തികവര്‍ഷം 2022 ല്‍ കമ്പനി 137 കോടി രൂപ വരുമാനവും 11 കോടി രൂപ അറ്റാദായവും നേടിയിരുന്നു. ഹരിത ജീവിതവും മാലിന്യം കുറയ്ക്കലും പ്രോത്സാഹിപ്പിക്കുന്നതിനായി ബയോഡീഗ്രേഡബിള്‍ പോളിമറുകളിലേക്ക് കടക്കുമെന്ന് കമ്പനി ഈയിടെ പ്രഖ്യാപിച്ചു.

പ്ലാസ്റ്റിക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് ശേഷം, ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്കുകളുടെ ആവശ്യം വര്‍ധിക്കുമെന്ന് കമ്പനി വിശ്വസിക്കുന്നു. അനന്തമായ ഗവണ്‍മെന്റ് പ്രയത്‌നങ്ങളിലൂടെയും നിയമങ്ങളിലൂടെയും പരമ്പരാഗത പ്ലാസ്റ്റിക് ഉപഭോക്താക്കളില്‍ ഗണ്യമായൊരു ഭാഗത്തെ സ്വന്തം ഡൊമെയ്‌നിലേക്ക് മാറ്റുന്നതില്‍ ബയോഡീഗ്രേഡബിള്‍ പ്ലാസ്റ്റിക്‌സ് മേഖല വിജയിച്ചുവെന്നും കമ്പനി വിലയിരുത്തി.

X
Top