വജ്ര ഇറക്കുമതി താൽക്കാലികമായി നിർത്തുന്നുനോമുറ ഇന്ത്യന്‍ വിപണിയെ അപ്‌ഗ്രേഡ്‌ ചെയ്‌തുഇന്ത്യയുടെ കറണ്ട് അക്കൗണ്ട് കമ്മിയിൽ വർധനജിഎസ്ടി കൗൺസിൽ യോഗം 7ന്ഇന്ത്യയുടെ വളർച്ച നിരക്ക് നിലനിർത്തി എസ് ആൻഡ് പി

പുതിയ ഫണ്ട് ഓഫറുമായി മോത്തിലാൽ ഓസ്വാൾ എഎംസി

മുംബൈ: മോട്ടിലാൽ ഓസ്വാൾ ഗോൾഡ് ആൻഡ് സിൽവർ ഇടിഎഫ് എഫ്ഒഎഫിന്റെ ലോഞ്ച് പ്രഖ്യാപിച്ച് മോട്ടിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനി (MOAMC). ഈ സ്കീം ഗോൾഡ് ഇടിഎഫിന്റെയും സിൽവർ ഇടിഎഫിന്റെയും യൂണിറ്റുകളിൽ നിക്ഷേപം നടത്തും.

പുതിയ ഫണ്ട് ഓഫർ (NFO) സബ്സ്ക്രിപ്ഷനായി 2022 സെപ്റ്റംബർ 26 തിങ്കളാഴ്ച തുറക്കുകയും 2022 ഒക്ടോബർ 7-ന് അവസാനിക്കുകയും ചെയ്യും. ഗോൾഡ്, സിൽവർ ഇടിഎഫുകളുടെ യൂണിറ്റുകളിൽ നിക്ഷേപിച്ച് ഈ പദ്ധതിയിലൂടെ നിക്ഷേപർക്ക് വരുമാനം ഉണ്ടാക്കാമെന്ന് ഫണ്ട് ഹൗസ് അതിന്റെ പ്രസ്താവനയിൽ പറഞ്ഞു.

മോത്തിലാൽ ഓസ്വാൾ ഗോൾഡ് & സിൽവർ ഇടിഎഫ് എഫ്ഒഎഫിനുള്ള ഏറ്റവും കുറഞ്ഞ നിക്ഷേപ തുക 500 രൂപയാണ്. നിക്ഷേപകന് സാമ്പത്തിക ഉപദേഷ്ടാവ് മുഖേനയോ www.motilaloswalmf.com എന്നതിലേക്ക് ലോഗിൻ ചെയ്തോ പദ്ധതിയുടെ യൂണിറ്റുകൾ വാങ്ങാം. പുതിയ നിക്ഷേപ അവസരങ്ങൾ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് തങ്ങൾ ഗോൾഡ് ആൻഡ് സിൽവർ ഇടിഎഫ് എഫ്ഒഎഫ് പുറത്തിറക്കിയതെന്ന് മോത്തിലാൽ ഓസ്വാൾ അസറ്റ് മാനേജ്മെന്റ് കമ്പനി അറിയിച്ചു.

ഈ സ്കീമിലൂടെ നിക്ഷേപകർക്ക് സമ്പത്തും ഉയരുന്ന സാമ്പത്തിക മൂല്യങ്ങളും ആസ്വദിക്കുമ്പോൾ തന്നെ വിപണിയിലെ ചാഞ്ചാട്ടത്തിനെതിരായ അപകടസാധ്യതകൾ ലഘൂകരിക്കാൻ കഴിയുമെന്ന് ഫണ്ട് ഹൗസ് പറഞ്ഞു.

X
Top