രാജ്യത്തെ റീറ്റെയ്ൽ പണപ്പെരുപ്പം 8 മാസത്തെ ഉയരത്തിൽറെയിൽവേ സ്റ്റേഷനുകളിലെ കാറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണ വില വർധിപ്പിച്ചുഅത്യാധുനിക ഫീച്ചറുകളുമായി ‘യുപിഐ ടാപ്പ് ആൻഡ് പേ’ എത്തിക്രെഡിറ്റ് സ്വിസ് ബോണ്ട് കേസ്: എച്ച്ഡിഎഫ്സി ബാങ്കിന് ബഹ്‌റൈൻ കോടതിയിൽ വൻ ആശ്വാസംഎൽ നിനോ രാജ്യത്തെ പഞ്ചസാര ഉൽപാദനത്തെ ബാധിക്കുന്നു; അടുത്ത വർഷം ഇറക്കുമതി വേണ്ടിവരുമെന്ന് റിപ്പോർട്ട്

ഉയര്‍ന്ന വില എത്തിപിടിക്കാനാകാതെ ഒട്ടേറെ ഓഹരികള്‍

ഹരി വിപണി എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിയിട്ടും നിഫ്‌റ്റി 500 സൂചകയിലെ 76 ശതമാനം ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

നിഫ്‌റ്റി 500 സൂചികയിലെ നാലിലൊന്ന്‌ ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 50 ശതമാനത്തിലേറെ താഴെയാണ്‌. നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 382 ഓഹരികളും എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

218 ഓഹരികള്‍ പുതിയ ഉയര്‍ന്ന വിലയ്‌ക്ക്‌ അടുത്തായി വ്യാപാരം ചെയ്യുന്നു.

ഓഹരികളുടെ തിരഞ്ഞെടുപ്പ്‌ എത്രത്തോളം പ്രധാനമാണെന്നാണ്‌ ഈ കണക്കുകളില്‍ നിന്ന്‌ വ്യക്തമാകുന്നത്‌. തെറ്റായ ഓഹരികളാണ്‌ തിരഞ്ഞെടുത്തതെങ്കില്‍ വിപണി പുതിയ ഉയരങ്ങളിലെത്തിയ ഈ അവസരത്തിലും നിക്ഷേപകര്‍ക്ക്‌ മികച്ച നേട്ടം ലഭിക്കണമെന്നില്ല.

നിഫ്‌റ്റി 500 സൂചികയില്‍ ഉള്‍പ്പെട്ട 17 ഓഹരികള്‍ റെക്കോഡ്‌ വിലയില്‍ നിന്നും 80-90 ശതമാനം താഴെയാണ്‌. 74 ഓഹരികള്‍ ഉയര്‍ന്ന നിലവാരത്തില്‍ നിന്നും 50-80 ശതമാനം തിരിത്തല്‍ നേരിട്ടിട്ടുണ്ട്‌. 193 ഓഹരികള്‍ 20-50 ശതമാനം താഴെയാണെങ്കില്‍ 72 ഓഹരികള്‍ 10-20 ശതമാനം തിരുത്തലിന്‌ വിധേയമായിട്ടുണ്ട്‌.

ബ്ലൂചിപ്‌ ഓഹരികളില്‍ റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 9 ശതമാനം താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌. 2022 ഏപ്രില്‍ 29ന്‌ രേഖപ്പെടുത്തിയ 2856.15 രൂപയാണ്‌ എക്കാലത്തെയും ഉയര്‍ന്ന വില.

ടാറ്റാ മോട്ടോഴ്‌സ്‌ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും 2.5 ശതമാനം താഴെയാണ്‌. ഇന്‍ഫോസിസ്‌, ടെക്‌ മഹീന്ദ്ര, വിപ്രോ, ഇന്‍ഡസ്‌ഇന്‍ഡ്‌ ബാങ്ക്‌, കോട്ടക്‌ മഹീന്ദ്ര ബാങ്ക്‌, ബജാജ്‌ ഫിനാന്‍സ്‌, ബജാജ്‌ ഫിന്‍സെര്‍വ്‌ എന്നീ ഓഹരികള്‍ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ നിന്നും താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

2021ല്‍ റെക്കോഡ്‌ വില രേഖപ്പെടുത്തിയ ടിസിഎസ്‌, യുപില്‍, ഡോ.റെഡ്‌ഢീസ്‌ ലാബ്‌, ടാറ്റാ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ദിവിസ്‌ ലാബ്‌, അപ്പോളോ ഹോസ്‌പിറ്റല്‍സ്‌ തുടങ്ങിയ ഓഹരികള്‍ക്ക്‌ ആ നിലവാരം ഇപ്പോഴത്തെ ബുള്‍ റണ്ണില്‍ എത്തിപ്പിടിക്കാനായില്ല.

എന്‍ടിപിസി, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, കോള്‍ ഇന്ത്യ, ഹീറോ മോട്ടോഴ്‌സ്‌, ബിപിസിഎല്‍ എന്നീ ഓഹരികളും ഉയര്‍ന്ന വിലയില്‍ താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌.

X
Top