രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

കോവിഡാനന്തരം കൂടുതല്‍ കമ്പനികള്‍ പ്രവര്‍ത്തനം തുടങ്ങിയത് ഉത്തര്‍ പ്രദേശില്‍

ന്യൂഡല്‍ഹി: കോവിഡിനു ശേഷം കൂടുതല്‍ കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തത് ഉത്തര്‍ പ്രദേശിലാണ്. ഈ കാര്യത്തില്‍ വ്യാവസായ കേന്ദ്രങ്ങളായ ഡല്‍ഹി, കര്‍ണ്ണാടക, തമിഴ്നാട് എന്നിവയെ പിന്നിലാക്കാന്‍ യുപിയ്ക്കായി. കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ 30,000 പുതിയ കമ്പനികളെയാണ് യുപി സ്വീകരിച്ചത്.

ഇതോടെ കമ്പനികളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്തെത്താനും സംസ്ഥാനത്തിനായി. മഹാരാഷ്ട്രയും ഡല്‍ഹിയുമാണ് കമ്പനികളുടെ എണ്ണത്തില്‍ യുപിയ്ക്ക് മുന്നിലുള്ളത്.

കോവിഡാനന്തരം കര്‍ണ്ണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളെ യുപി പിന്തള്ളി.
നിലവില്‍ 1.08 ലക്ഷം കമ്പനികളാണ് യുപിയിലുള്ളത്. മഹാരാഷ്ട്ര 3 ലക്ഷം കമ്പനികളുടെ ആസ്ഥാനമാകുമ്പോള്‍ ഡല്‍ഹിയില്‍ 2.2 ലക്ഷം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.

കര്‍ണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളാണ് 4, 5 സ്ഥാനങ്ങളില്‍. യഥാക്രമം 1.04 ലക്ഷവും 99,038 എണ്ണവും.

യുപിയുടെ വളര്‍ച്ച ഡല്‍ഹിയുടെ തളര്‍ച്ചയായി. 2017 തൊട്ട് 20,000 കമ്പികളെ കൂട്ടിച്ചേര്‍ക്കാനെ ഡല്‍ഹിയ്ക്കായുള്ളൂ.

X
Top