ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

സമ്പൂര്‍ണ്ണ ടാലന്റ് മാനേജ്‌മെന്റ് സ്ഥാപനമായി രൂപാന്തരപെടാന്‍ മോണ്‍സ്റ്റര്‍, മിഡില്‍ ഈസ്റ്റില്‍ പേര് ഫൗണ്ടിറ്റ് ഡോട്ട് ഇന്‍

ന്യൂഡല്‍ഹി: ഒരു സമ്പൂര്‍ണ്ണ ടാലന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായി മാറുകയാണ് തങ്ങളെന്ന് ജോബ് സെര്‍ച്ച് പോര്‍ട്ടല്‍ മോണ്‍സ്റ്റര്‍ ഡോട്ട് കോം അറിയിച്ചു.

ഇതിനായി പുതിയ ലോഗോയും കാഴ്ചപ്പാടും രൂപീകരിച്ചിട്ടുണ്ട്. ഏഷ്യ പസഫിക്, മിഡില്‍ഈസ്റ്റ് എന്നിവിടങ്ങളില്‍ ഫൗണ്ടിറ്റ് ഡോട്ട് ഇന്‍ (foundit.in) എന്നായിരിക്കും കമ്പനി അറിയപ്പെടുക.

18 രാജ്യങ്ങളിലായി 70 ദശലക്ഷത്തിലധികം തൊഴിലന്വേഷകര്‍ക്കും 10,000 ഉപഭോക്താക്കള്‍ക്കും തങ്ങള്‍ സേവനം നല്‍കുന്നുണ്ടെന്നും കമ്പനി പറഞ്ഞു.

ഒരു എന്‍ഡ്ടുഎന്‍ഡ് ടാലന്റ് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായി സ്വയം പരിവര്‍ത്തനം ചെയ്യുമ്പോള്‍, ് റിക്രൂട്ടര്‍മാര്‍ക്ക് സമഗ്രമായ പരിഹാരങ്ങളും തൊഴിലന്വേഷകര്‍ക്ക് ഉയര്‍ന്ന വ്യക്തിഗതവും സന്ദര്‍ഭോചിതവുമായ സേവനങ്ങളും വാഗ്ദാനം ചെയ്യപ്പെടും.

പുതിയ ബ്രാന്‍ഡ് അനാച്ഛാദനം സിഇഒ ശേഖര്‍ ഗരിസ നടത്തി.

X
Top