കേരളത്തിന് 12000 കോടി കൂടി വായ്പയെടുക്കാൻ കേന്ദ്ര അനുമതി; 6000 കോടി ഉടൻ കടമെടുത്തേക്കുംഇന്ത്യയിലെ നഗരങ്ങളില്‍ 89 ദശലക്ഷം വനിതകള്‍ക്ക് തൊഴിലില്ലെന്ന് റിപ്പോര്‍ട്ട്ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്

സമ്മിശ്ര പ്രകടനം കാഴ്ചവച്ച് ക്രിപ്‌റ്റോകറന്‍സി വിപണി

ന്യൂഡല്‍ഹി: ക്രിപ്‌റ്റോകറന്‍സികള്‍ ഞായറാഴ്ച സമ്മിശ്ര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ആഗോള ക്രിപ്‌റ്റോകറന്‍സി വിപണി മൂല്യം 1.08 ശതമാനം ഇടിവ് നേരിട്ട് 1.03 ട്രില്ല്യണ്‍ ഡോളറായപ്പോള്‍ വിപണി അളവ് 16.14 ശതമാനം അഥവാ 60.02 ബില്ല്യണ്‍ ഡോളറിലാണുള്ളത്. ഡീസെന്‍ട്രലൈസ്ഡ് ഫിനാന്‍സ് അളവ് 5.56 ബില്ല്യണ്‍ അഥവാ 9.27 ശതമാനവും സ്‌റ്റേബിള്‍ കോയിന്‍ അളവ് 90.51 ശതമാനം അഥവാ 54.33 ബില്ല്യണ്‍ ഡോളറുമാണ്.

ഏറ്റവും ജനകീയ കോയിനായ ബിറ്റ്‌കോയിന്‍ വില 18.71 ലക്ഷത്തിലേയ്ക്ക് താഴ്ന്നു. മറ്റ് ക്രിപ്‌റ്റോകറന്‍സികളിന്മേലുള്ള ബിറ്റ്‌കോയിന്‍ മേധാവിത്തം 0.32 ശതമാനം ഉയര്‍ന്ന് 41.60 ശതമാനത്തിലാണുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 0.78 ശതമാനം ഇടിവാണ് ബിറ്റ്‌കോയിന്‍ നേരിട്ടത്.

രണ്ടാമത്തെ വലിയ ക്രിപ്‌റ്റോകോയിനായ എഥേരിയം 24 മണിക്കൂറിനുള്ളില്‍ .78 ശതമാനം താഴ്ന്ന് 1,28,900 ലക്ഷം രൂപയിലെത്തിയപ്പോള്‍ ടെഥര്‍ 0.55 ശതമാനം ഉയര്‍ന്ന് 83.29 രൂപയിലാണുള്ളത്. കാര്‍ഡാനോ 6.23 ശതമാനം ഉയര്‍ച്ചയില്‍ 42.49 രൂപ, ബൈനാന്‍സ് -1.69 ശതമാനം ഉയര്‍ച്ചയില്‍ 21,000.63 രൂപ, എക്‌സ്ആര്‍പി-0.34 ശതമാനം തകര്‍ച്ച നേരിട്ട് 29.60 രൂപ, പൊക്കോട്ട്-1.48 ശതമാനം ഇടിവില്‍ 619.65 രൂപ, ഡോഷ്‌കോയിന്‍-1.05 ശതമാനം ഉയര്‍ന്ന് 5.73 രൂപ എന്നിങ്ങനെയാണ് മറ്റ് ക്രിപ്‌റ്റോകറന്‍സികളുടെ വിലകള്‍.

അതേസമയം ക്രിപ്‌റ്റോകറന്‍സികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള നികുതികള്‍ കുറയ്ക്കാന്‍ ആലോചനയില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. രാജ്യസഭയില്‍ ധനകാര്യ സഹമന്ത്രി പങ്കജ് ചൗദരിയാണ് ഇക്കാര്യം പറഞ്ഞത്. ക്രിപ്‌റ്റോകറന്‍സികളിന്മേല്‍ 30 ശതമാനം നികുതിയും ഒരു ശതമാനം ടാക്‌സ് ഡിഡക്ടഡ് അറ്റ് സോഴ്‌സും കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിജിറ്റല്‍ കറന്‍സികളിലെ വ്യാപാരം അതീവ നഷ്ടസാധ്യതയുള്ളതാണെന്ന് റിസര്‍വ് ബാങ്ക് പറഞ്ഞകാര്യം മന്ത്രി ഓര്‍മ്മപെടുത്തി.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തകര്‍ക്കാനുള്ള ത്രാണി ക്രിപ്‌റ്റോകറന്‍സികള്‍ക്കുണ്ടെന്നും ആര്‍ബിഐ മുന്നറിയിപ്പ് നല്‍കി.

X
Top