ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

തദ്ദേശ സ്വയം ഭരണ വകുപ്പിലെ പുതിയ പരിഷ്‌കാരങ്ങൾ സംരംഭകർക്ക് ഗുണകരമാകുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന്റെ പുതിയ പരിഷ്കാരങ്ങൾ സംരംഭകർക്ക് ഗുണമാകുമെന്ന് വ്യവസായ മന്ത്രി പി.രാജീവ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന വ്യാപാര, വാണിജ്യ, വ്യവസായ, സേവന ലൈസൻസ് ഫീസിന് കൂടുതൽ സ്ലാബുകൾ കൊണ്ടുവരാനാണ് തീരുമാനം. വ്യാപാരി, വ്യവസായ മേഖലയിലെ സംഘടനകളുടെ ദീർഘകാലത്തെ ആവശ്യമാണിതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

നഗരസഭകളിൽ നിന്നും വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ ചുമത്തുന്ന പിഴയിലും കുറവുണ്ടാകും.

വീടുകളോട് ചേർന്ന് പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ ഉത്പാദക, വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകാൻ നിലവിലെ ചട്ടങ്ങളിൽ വ്യവസ്ഥയില്ല.

ഇത്തരം ചെറുകിട സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്ന തരത്തിൽ ചട്ടങ്ങൾ ഭേദഗതി ചെയ്യുമെന്ന പ്രഖ്യാപനവും ഗുണമാകും.

വ്യാപാര സ്ഥാപനങ്ങൾക്ക് ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ച് യൂസർ ഫീസ് നിശ്ചയിച്ച് നൽകുന്നതിനുള്ള നടപടികളുണ്ടാകും. വാങ്ങാവുന്ന പരമാവധി ഫീസും സർക്കാർ നിശ്ചയിക്കും.

X
Top