പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർപ്രതിമാസ ചരക്ക് നീക്കത്തിൽ റെക്കോർഡിട്ട് വിഴിഞ്ഞംവൻതോതിൽ വാഴപ്പഴം കയറ്റുമതി ചെയ്യാൻ ഇന്ത്യ; നേരിട്ടുള്ള വിദേശനിക്ഷേപ നയം ഉദാരമാക്കുംറെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർ

കേരളത്തില്‍ 5ജി സേവനങ്ങള്‍ വിപുലീകരിച്ച് വി

തിരുവനന്തപുരം: കേരളത്തിലെ 14 ജില്ലകളിലായി 18 നഗരങ്ങളില്‍ വിജയകരമായി 5ജി സേവനങ്ങള്‍ ലഭ്യമാക്കിയതിന് പിന്നാലെ പ്രമുഖ ടെലികോം സേവനദാതാവായ വി സംസ്ഥാനത്തെ 33 നഗരങ്ങളിലേക്ക് കൂടി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നു. ഇതോടെ പ്രധാന നഗരസഭകളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലുമായി വിയുടെ 5ജി സാന്നിധ്യം കൂടുതല്‍ ശക്തമാകുന്നു. പ്രധാന ജില്ലകളിലും വളര്‍ന്നുവരുന്ന നഗരങ്ങളിലുമായുള്ള വിയുടെ സാന്നിധ്യം കൂടുതല്‍ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, മലപ്പുറം തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലായിരുന്നു വി ആദ്യഘട്ടത്തില്‍ 5ജി സേവനങ്ങള്‍ ആരംഭിച്ചത്. തുടര്‍ന്ന് കൊല്ലം, തൃശൂര്‍, കോട്ടയം, പാലക്കാട്, കണ്ണൂര്‍ ഉള്‍പ്പെടെ കേരളത്തിലെ 14 ജില്ലകളിലെയും പ്രധാന കേന്ദ്രങ്ങളിലേക്ക് കൂടി നെറ്റ്വര്‍ക്ക് വിപുലീകരിച്ചു. ഈ മികച്ച തുടക്കത്തിന്‍റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ 33 നഗരങ്ങളിലേക്ക് കൂടി പുതുതായി 5ജി സേവനം ലഭ്യമാക്കുന്നത്.

ഉയര്‍ന്ന തോതില്‍ ഡാറ്റ ഉപയോഗമുള്ള പ്രദേശങ്ങളില്‍ നെറ്റ്വര്‍ക്ക് ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഘട്ടം ഘട്ടമായി സേവനങ്ങള്‍ എത്തിക്കുന്ന വിയുടെ തന്ത്രപരമായ നീക്കത്തിന്‍റെ അടുത്ത ഘട്ടമാണ് ഈ വിപുലീകരണം.

തെക്കന്‍ കേരളത്തില്‍ ആറ്റിങ്ങല്‍, നെടുമങ്ങാട്, വര്‍ക്കല, കരുനാഗപ്പള്ളി, പരവൂര്‍ (സൗത്ത്), തിരുവല്ല, ചങ്ങനാശ്ശേരി, ഏറ്റുമാനൂര്‍, ചെങ്ങന്നൂര്‍, ചേര്‍ത്തല, മവേലിക്കര എന്നിവിടങ്ങളിലും മധ്യ കേരളത്തില്‍ മൂവാറ്റുപുഴ, പെരുമ്പാവൂര്‍, കോതമംഗലം, ചാലക്കുടി, ചാവക്കാട്, ഗുരുവായൂര്‍, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, കുന്നംകുളം, വടക്കാഞ്ചേരി, ഒറ്റപ്പാലം, പട്ടാമ്പി, ഷൊര്‍ണൂര്‍ എന്നീ നഗരങ്ങളിലും വടക്കന്‍ കേരളത്തില്‍ നിലമ്പൂര്‍, പരപ്പനങ്ങാടി, പെരിന്തല്‍മണ്ണ, പൊന്നാനി, ഫറോക്ക്, മുക്കം, രാമനാട്ടുകര, തലശ്ശേരി, കൊണ്ടോട്ടി എന്നീ നഗരങ്ങളിലേക്കുമാണ് പുതുതായി വി 5ജി സേവനങ്ങള്‍ വ്യാപിപ്പിക്കുന്നത്.

കേരളത്തിലുടനീളം 5ജി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിലൂടെ സംസ്ഥാനത്തെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ മേഖലയ്ക്ക് ശക്തമായ പിന്തുണ നല്‍കാനാണ് വി ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വിനോദസഞ്ചാര മേഖലകള്‍, പ്രാദേശിക വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയ്ക്കെല്ലാം ഇത് ഏറെ പ്രയോജനം ചെയ്യും.

ഈ പുതിയ വിപുലീകരണത്തോടെ കേരളത്തിലെ ഏകദേശം 21 ലക്ഷത്തോളം ആളുകള്‍ക്ക് കൂടി പുതുതായി വിയുടെ 5ജി സേവനങ്ങള്‍ ലഭ്യമാകും.

X
Top