വ്യോമസേനാ ശേഷി വൻതോതിൽ വർദ്ധിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ; ഫ്രാൻസിൽനിന്ന് 114 അത്യാധുനിക റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാൻ തീരുമാനംബജറ്റ് ഒരുക്കങ്ങൾ സജീവമാക്കി സംസ്ഥാന സർക്കാർ; കൂടുതൽ വരുമാനത്തിന് പുതുവഴികൾ തേടും, മിഷൻ സമുദ്രയ്ക്ക് സാധ്യത, അവതരണം ജൂൺ 19ലേക്ക് മാറ്റിയേക്കുംരാജസ്ഥാനില്‍ വലിയ പ്രകൃതിവാതക ശേഖരം കണ്ടെത്തി; ഇന്ത്യയ്ക്ക് ഊര്‍ജ്ജ സ്വയംപര്യാപ്തത അകലെയല്ലകുതിപ്പിനൊരുങ്ങി വിഴിഞ്ഞംഇന്ത്യൻ മിഠായിയുടെ കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധന

രാത്രി വൈദ്യുതിക്ക് പ്രീമിയം നിരക്ക്; പകൽ കൂടുതൽ ഇളവ്; പുതിയ സാധ്യത തേടി സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ

തിരുവനന്തപുരം: രാത്രിയിലെ വൈദ്യുതി ഉപഭോഗത്തിന് പ്രീമിയം നിരക്ക് ഏർപ്പെടുത്താനും പകൽസമയം എല്ലാവർക്കും നിരക്കു കുറയ്ക്കാനുമുള്ള സാധ്യത പരിശോധിക്കാൻ കെ.എസ്.ഇ.ബിക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷന്റെ നിർദേശം. രാത്രിയിലെ പ്രത്യേക ഉയർന്ന നിരക്ക് സൗരോർജ വൈദ്യുതി ഉത്പാദകർക്കും ബാധകമാക്കണം.

ഇപ്പോൾ മാസം 250 യൂണിറ്റിന് മുകളിൽ വൈദ്യുതി ഉപയോഗിക്കുന്ന, ടൈം ഓഫ് ദ ഡേ (ടി.ഒ.ഡി.) താരിഫ് ബാധകമായവർക്കും ചെറുകിട വ്യവസായങ്ങൾക്കുമാണ് പകൽ നിരക്കിൽ 10 ശതമാനം ഇളവുള്ളത്. ഇളവ് പത്തുശതമാനത്തിന് മുകളിലാക്കണം.

എല്ലാ വിഭാഗങ്ങൾക്കും ബാധകമാക്കണം. അതുപോലെ ടി.ഒ.ഡി. താരിഫുകാർക്കുകാർക്ക് മാത്രമാണ് ഇപ്പോൾ രാത്രിയിൽ കൂടുതൽ നിരക്ക് നൽകേണ്ടിവരുന്നത്. ഇതും എല്ലാവർക്കും ബാധകമാക്കണം. ഈ നിർദേശങ്ങളുടെ സാധ്യതയെപ്പറ്റി കെ.എസ്.ഇ.ബി. രണ്ടുമാസത്തിനകം റിപ്പോർട്ട് നൽകണം.

കേരളത്തിൽ വേനൽക്കാലത്തുപോലും പകൽ വേണ്ടിവരുന്നത് പരമാവധി 3500 മെഗാവാട്ടാണ്. അതിനാൽ പകൽ വാങ്ങുന്ന വൈദ്യുതിയിൽ 10 ലക്ഷം യൂണിറ്റുവരെ സറണ്ടർ ചെയ്യേണ്ടിവരുന്നു. രാജ്യത്ത് സോളാർ വൈദ്യുതി ഉത്പാദനം വ്യാപകമാകുന്നതോടെ പകൽ രണ്ടുരൂപയിൽത്താഴെ വിലയ്ക്ക് വൈദ്യുതി കിട്ടാനുണ്ട്. പകൽ കുറഞ്ഞവിലയ്ക്ക് വൈദ്യുതി കിട്ടിയാൽ അത് ശേഖരിച്ച് രാത്രി ഉപയോഗിക്കുന്ന സംവിധാനങ്ങളെ ഉപഭോക്താക്കൾ ആശ്രയിക്കും. രാത്രികാല ആവശ്യകത കുറയുകയും ചെയ്യും.

ഇതേസമയം, രാത്രിയിൽ ഒമ്പതുമുതൽ 12 വരെ വൈദ്യുതി ആവശ്യകത ശരാശരി 5500 മെഗാവാട്ടുവരെ ഉയരുന്നു. ഈ സമയം വിപണിയിൽ യൂണിറ്റിന് 10 രൂപവരെ നൽകേണ്ടിവരുന്നു. അതിനാൽ രാത്രികാല ഉപയോഗം നിയന്ത്രിക്കാനാണ് പ്രീമിയം ചാർജ് എന്ന ആശയം. സോളാർ ഉത്പാദകർ പകൽ ഉത്പാദിപ്പിച്ച് ഗ്രിഡിലേക്ക്‌ നൽകുന്നതിന് സമാന അളവിൽ വൈദ്യുതി രാത്രിയിൽ എടുക്കുന്നുണ്ട്.

ബോർഡ് കൂടിയ വിലയ്ക്കു വാങ്ങിയ വൈദ്യുതിയാണ് കുറഞ്ഞവിലയ്ക്ക് ഇവർക്ക് നൽകേണ്ടിവരുന്നത്. പുതിയ രീതി നടപ്പായാൽ ഇവരും രാത്രിയിൽ കൂടുതൽ വില നൽകണം.

സൗരോർ വൈദ്യുതി ഉത്പാദനം കൂടുന്നതുകൊണ്ടുള്ള പ്രത്യാഘാതങ്ങളും വൈദ്യുതി ഉപഭോഗത്തിന്റെ മാറുന്ന ഘടനയും പഠിച്ച് മൂന്നുമാസത്തിനകം റിപ്പോർട്ട് നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

X
Top