അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ജെഎം ഫിനാന്‍ഷ്യല്‍ 1000 കോടി രൂപയുടെ സമാന്തര വായ്പാ ഫണ്ട് പുറത്തിറക്കി

കൊച്ചി: ജെഎം ഫിനാന്‍ഷ്യല്‍ അസെറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് രണ്ടാമത് ക്രെഡിറ്റ് ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് പുറത്തിറക്കി. 1000 കോടി രൂപയുടെ വായ്പാ ഫണ്ട് ജെഎം ഫിനാന്‍ഷ്യല്‍ സെലക്ട് ക്രെഡിറ്റ് ഫണ്ട് (എസ് സി എഫ് 2) എന്ന പേരിലാണ് അറിയപ്പെടുക.

പണമൊഴുക്കിന്റെ കാര്യത്തില്‍ സ്ഥിരതയും ഗുണ നിലവാരവും ശക്തമായ ബിസിനസ് അടിത്തറയുമുള്ള വിവിധ മേഖലകളിലെ കമ്പനികളിലാണ് വായ്പാ നിക്ഷേപം നടത്തുക. റിസ്‌ക് ഒഴിവാക്കിയുള്ള , ആകര്‍ഷകമായ തിരിച്ചടവുകള്‍ക്കും കമ്പനി അവസരം നല്‍കുന്നുണ്ട്.

ജെഎം ഫിനാന്‍ഷ്യല്‍ ഓള്‍ട്ടര്‍നേറ്റീവ് അസെറ്റ്‌സ് എംഡി അമിത് ധറോദിന്റെ നേതൃത്വത്തിലാണ് പുതിയ ഫണ്ട് പ്രവര്‍ത്തിക്കുക. സെബിയുടെ 2025 ഡിസംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് ഇന്ത്യയിലെ സമാന്തര നിക്ഷേപ ഫണ്ട് (എഐഎഫ്) വ്യവസായം 15.74 ലക്ഷം കോടി രൂപയുടേതാണ്.

സ്വകാര്യ വായ്പാ വിഭാഗമായ കാറ്റഗറി 2 എഐഎഫുകള്‍ക്കു മാത്രം 11.64 ലക്ഷം കോടി രൂപയുടെ പങ്കാളിത്തമുണ്ട്. സ്വകാര്യ വിപണിയിലെ ശക്തമായ ഡിമാന്റാണ് ഇത് അടിവരയിടുന്നത്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ബിസിനസ് മേഖലയിലെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ജെഎം ഫിനാന്‍ഷ്യല്‍ രണ്ടാമത് പെര്‍ഫോമിംഗ് ക്രെഡിറ്റ് എഐഎഫുകളുമായി വിപണിയിലെത്തുന്നത്.

X
Top