രാജ്യത്തിന്റെ സമ്പദ്ഘടന ശക്തമാണെന്ന് ആര്‍ബിഐ ഗവര്‍ണര്‍പാക്കിസ്ഥാനിൽ എണ്ണ, വാതക പര്യവേക്ഷണത്തിന് തുർക്കി രംഗത്ത്കേന്ദ്ര ജീവനക്കാരുടെ ശമ്പളം 34% വരെ വർദ്ധിപ്പിച്ചേക്കുംഅപൂര്‍വ ധാതുക്കള്‍: ഇന്ത്യ ഓസ്‌ട്രേലിയയുമായി ചര്‍ച്ച നടത്തുന്നുറഷ്യന്‍ എണ്ണ കയറ്റുമതി ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയില്‍

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുന്നു

കൂടുതല്‍ പേരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. 2025 സാമ്പത്തിക വർഷാവസാനമാകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പ്രധാനമായും സെയില്‍സ് വിഭാഗത്തിലുള്ളവരെയാണ് പിരിച്ചുവിടുക.

വിവിധ ചുമതലകള്‍ വഹിക്കുന്നവർ അക്കൂട്ടത്തിലുണ്ടാവുമെന്ന് ബ്ലൂം ബെർഗ് റിപ്പോർട്ടില്‍ പറയുന്നു. എങ്കിലും ഇത് സംബന്ധിച്ച്‌ കമ്പനി ഔദ്യോഗികമായി പ്രഖ്യാപനം നടത്തിയിട്ടില്ല. സാധാരണ സാമ്പത്തിക വർഷത്തിന്റെ അവസാനത്തോടെ കമ്ബനി പ്രവർത്തനങ്ങള്‍ പുനഃസംഘടിപ്പിക്കാറുണ്ട്.

ഇക്കഴിഞ്ഞ മേയിലും 6000-ന് അടുത്ത് ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരില്‍ മൂന്ന് ശതമാനമാണിത്. വീണ്ടും കമ്പനി കൂട്ടപ്പിരിച്ചുവിടലിന് ഒരുങ്ങുമ്പോള്‍ മേയില്‍ പിരിച്ചുവിടപ്പെട്ട അത്രയും ജീവനക്കാരെ തന്നെ പിരിച്ചുവിട്ടേക്കാം.

2024 ജൂണിലെ കണക്കനുസരിച്ച്‌ മൈക്രോസോഫ്റ്റില്‍ ആകെ 2,28,000 ജീവനക്കാരുണ്ട്. ഇതില്‍ ഏറ്റവും അധികം പേർ പ്രവർത്തിക്കുന്നത് സെയില്‍സ്- മാർക്കറ്റിക് വിഭാഗങ്ങളിലാണ്. ഏകദേശം 45000 പേർ ഈ വിഭാഗങ്ങളില്‍ പ്രവർത്തിക്കുന്നുണ്ട്. 86000 പേരുള്ള ഓപ്പറേഷൻസ്, 81000 പേർ പ്രവർത്തിക്കുന്ന ഡെവലപ്പ് മെന്റ് വിഭാഗങ്ങളാണ് മുന്നിലുള്ളത്.

കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നുണ്ടെങ്കിലും അതെല്ലാം സ്വാഭാവിക നടപടി ക്രമമാണെന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം. എന്നാല്‍ ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് ഉപയോഗിച്ചുള്ള ഓട്ടോമേഷൻ സംവിധാനങ്ങളിലേക്കുള്ള മാറ്റമാണ് അതിന് കാരണമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഓപ്പണ്‍ എഐയില്‍ വൻ നിക്ഷേപമുള്ള മൈക്രോസോഫ്റ്റ് ആർട്ടിഫിഷ്യല്‍ ഇന്റലിജൻസ് രംഗത്തെ മുൻനിരക്കാരില്‍ ഒന്നാണ്. മൈക്രോസോഫ്റ്റ് 365, അഷ്വർ, കോപൈലറ്റ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളില്‍ ഇതിനകം തന്നെ എഐ അധിഷ്ടിത സേവനങ്ങള്‍ കമ്പനി അവതരിപ്പിച്ചുകഴിഞ്ഞു.

X
Top