മുംബൈ: രാജ്യത്ത് കാറുകളുടെ വില ഉയർത്താൻ മെഴ്സിഡസ് ബെൻസ്. ജനുവരി ഒന്നുമുതല്‍ എല്ലാ മോഡലുകള്‍ക്കും മൂന്നുശതമാനം വരെ വില വർധിപ്പിക്കാനാണ് തീരുമാനം.
അസംസ്കൃതവസ്തുക്കളുടെ വില ഉയർന്നതിനാല്‍ ഉത്പാദനച്ചെലവ് കൂടിയിട്ടുണ്ട്. ഇത് ഉപഭോക്താക്കളിലേക്കു കൈമാറുകയാണെന്ന് കമ്പനി എം.ഡി.യും സി.ഇ.ഒ.യുമായ സന്തോഷ് അയ്യർ വ്യക്തമാക്കി.
ഇതനുസരിച്ച് കാറുകള്‍ക്ക് രണ്ടുലക്ഷം രൂപമുതല്‍ ഒൻപതുലക്ഷം രൂപവരെ കൂടുമെന്നാണ് കണക്ക്.