ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വാഹന കയറ്റുമതി: കാമരാജര്‍ തുറമുഖവുമായി കരാര്‍ ഒപ്പുവച്ച് മാരുതി സുസുക്കി

ചെന്നൈ: ആഗോള വിപണികളിലേക്ക് പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് കാമരാജര്‍ തുറമുഖവുമായി കരാര്‍ ഒപ്പിട്ടതായി മാരുതി സുസുക്കി വ്യാഴാഴ്ച അറിയിച്ചു.

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ലാറ്റിനമേരിക്ക, ആസിയാന്‍, ഓഷ്യാനിയ, സാര്‍ക്ക് മേഖലകളിലേക്ക് തുറമുഖം വഴി കാറുകള്‍ കയറ്റുമതി ചെച്ചും. പ്രതിവര്‍ഷം ഇത്തരത്തില്‍ 20,000 വാഹനങ്ങള്‍ കാമരാജര്‍ വഴി കയറ്റി അയക്കപ്പെടും.

അഞ്ച് വര്‍ഷത്തേയ്ക്കാണ് കരാര്‍. ഡിസംബറില്‍ ഇതിന് തുടക്കം കുറിച്ചു. ഓട്ടോമൊബൈല്‍ യൂണിറ്റുകള്‍ കൈകാര്യം ചെയ്യുന്നതിനായി കാമരാജര്‍ തുറമുഖം ഒരു കാര്‍-കം-ജനറല്‍ കാര്‍ഗോ ബര്‍ത്ത് വികസിപ്പിക്കുകയും കമ്മീഷന്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്കായി കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മാരുതി സുസുക്കി എംഡിയും സിഇഒയുമായ ഹിസാഷി ടകൂച്ചി പറയുന്നു.

ആഗോള ഉപഭോക്താക്കള്‍ക്ക് വിശ്വസനീയവും ഉയര്‍ന്ന നിലവാരമുള്ളതും സാങ്കേതികമായി നൂതനവുമായ കാറുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയെ കരാര്‍ പ്രതിഫലിപ്പിക്കുന്നു.

കാമരാജര്‍ തുറമുഖത്ത് നിന്നുള്ള കയറ്റുമതി ആരംഭിക്കുന്നത് ഉപഭോക്താക്കളുടെ വിശാലമായ അടിത്തറയുണ്ടാക്കും. ഇത് മുന്ദ്ര, മുംബൈ, പിപാവാവ് തുറമുഖങ്ങളിലെ തിരക്ക് കുറയ്ക്കാന്‍ സഹായിക്കുമെന്നും ടകൂച്ചി പറഞ്ഞു.

ഈ മൂന്ന് തുറമുഖങ്ങളില്‍ നിന്നും കമ്പനി കയറ്റുമതി തുടരും.മുംബൈ, മുന്ദ്ര, പിപാവാവ് തുടങ്ങിയവയ്ക്ക്ക്കു ശേഷം കമ്പനികള്‍ വാഹന കയറ്റുമതിയ്ക്ക് ആശ്രയിക്കുന്ന നാലാമത്തെ തുറമുഖമാണ് തമിഴ്നാട്ടിലെ കാമരാജര്‍.

X
Top