മൊത്തവില പണപ്പെരുപ്പത്തില്‍ വൻ വര്‍ധനവ്ടെക്‌സ്റ്റൈല്‍ മേഖലയില്‍ ഇന്ത്യയുടെ കുതിപ്പ്; വിപണി മൂല്യം 16 ലക്ഷം കോടി കടന്നുആഗോള ഊർജ പ്രതിസന്ധി ഉടനടി മാറില്ലെന്ന് വിദഗ്ധർ; ഹോർമുസ് കടലിടുക്കിൽ കുടുങ്ങി എണ്ണക്കപ്പലുകൾറഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ ക്രൂഡോയിൽ ഇറക്കുമതി വർധിച്ചുവിലക്കയറ്റത്തോതിൽ വീണ്ടും വർധന; ചീത്തപ്പേരിന്റെ ‘ടോപ് 5ൽ’ നിന്ന് കേരളം ഇക്കുറിയും രക്ഷപ്പെട്ടു

100 ശതമാനം എഥനോളിന് അനുമതി നൽകി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: ഫ്‌ളെക്‌സ് ഫ്യൂവൽ വാഹനങ്ങൾക്കായി പൂർണമായും എഥനോൾ അടങ്ങിയ ഇന്ധനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി. എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങളുടെ വാണിജ്യാടിസ്ഥാനത്തിലുള്ള വിൽപ്പനയ്ക്ക് നിർമാതാക്കൾക്ക് തയ്യാറെടുപ്പുകൾ തുടങ്ങാമെന്ന് കേന്ദ്ര ഉപരിതലഗതാഗതമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.

ജൂൺ 12-നാണ് ഇ 100 ഇന്ധനം ഉപയോഗിക്കുന്ന ചട്ടങ്ങളിൽ മന്ത്രി ഒപ്പുവെച്ചത്. അടുത്തിടെ 85 ശതമാനം എഥനോൾ ചേർത്ത പെട്രോൾ അവതരിപ്പിച്ചിരുന്നു. എഥനോൾ വ്യാപകമാക്കുന്നത് കരിമ്പുകർഷകർക്കും ഗുണകരമാകും. എന്നാൽ, ഉത്പാദനത്തിന് അരി വിട്ടുനൽകേണ്ടിവരുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്.

നിലവിൽ അസംസ്‌കൃത എണ്ണ ഇറക്കുമതിയിൽ ഒരു ലക്ഷം കോടിയിലധികം ലാഭംനേടാൻ കഴിഞ്ഞെന്നും കർഷകർക്ക് ഏകദേശം 80,000 കോടിയുടെ വരുമാനമുണ്ടാക്കാനായതായും മന്ത്രി വ്യക്തമാക്കി.

എഥനോൾ നിർമാണം
കരിമ്പ്, ചോളം, നെല്ല്, മരച്ചീനി എന്നിവ ഉപയോഗിച്ചാണ് എഥനോൾ നിർമിക്കുന്നത്

അരി നൽകുന്നത് 23.20 രൂപയ്ക്ക്
എഥനോൾ ഉത്പാദനത്തിനായി എഫ്.സി.ഐ. അരി നൽകുന്നത് കിലോഗ്രാമിന് 23.20 രൂപയ്ക്ക്.
എ.പി.എൽ. കാർഡുടമകൾക്ക് കേന്ദ്രം അരി കിലോഗ്രാമിന് 8.30 രൂപയ്ക്കാണ് നൽകുന്നത്. എന്നാൽ, ഉത്സവകാലങ്ങളിൽ അനുവദിക്കുന്ന അധിക അരിക്ക് കിലോഗ്രാമിന് 23.20 രൂപ ഈടാക്കും.

ആദ്യ ഇ-85വാഹനവുമായിമാരുതി
ഇ85 ഉപയോഗിക്കാൻ അനുയോജ്യമായ ആദ്യകാർ പുറത്തിറക്കിയത് മാരുതി സുസുക്കിയാണ്. വാഗൺ ആറിന്റെ പരിഷ്‌കരിച്ച മോഡലാണ് പുറത്തിറക്കിയത്.

ഹീറോയുടെ രണ്ട് ബൈക്കുകളും 100 ശതമാനം എഥനോളിൽ ഓടും. ഇതേ മാതൃകയിൽ സ്‌കൂട്ടറുകളും കമ്പനി പുറത്തിറക്കും

അടുത്ത രണ്ടുമാസത്തിനുള്ളിൽ ടൊയോട്ട, സുസുക്കി, ഹ്യുണ്ടായ്, എം.ജി. കമ്പനികൾ ഇ 100 ഇന്ധന വാഹനങ്ങൾ പുറത്തിറക്കും.

22 ലക്ഷം കോടി രൂപ ലാഭം
എഥനോൾ വ്യാപകമാക്കിയാൽ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിച്ചെലവിൽ പ്രതിവർഷം 22 ലക്ഷം കോടി രൂപ ലാഭിക്കാമെന്ന് ഗഡ്കരി പറഞ്ഞു. വകഭേദങ്ങളുടെ സംഭരണത്തിനും ബ്ലെന്റിങ്ങിനും വിതരണത്തിനും പൊതുമേഖലാ എണ്ണക്കമ്പനികൾ നടപടി തുടങ്ങി. ബ്രസീലിലെ ഭൂരിഭാഗം വാഹനങ്ങളും ‘ഫ്‌ളെക്‌സ് ഫ്യുവൽ’ എൻജിനുകളുള്ളവയാണ്.

പ്രധാന വെല്ലുവിളികൾ
പ്രത്യേക പമ്പുകൾ സ്ഥാപിക്കണം. അല്ലെങ്കിൽ പ്രത്യേക ഡിസ്‌പെൻസറികൾ ഒരുക്കേണ്ടിവരും.
പെട്രോൾ എൻജിനും എഥനോൾ എൻജിനും അടിസ്ഥാന ഘടനയിൽ വലിയ വ്യത്യാസമില്ല. നിലവിലെ വണ്ടികളിൽ ഉയർന്ന എഥനോൾ ഇന്ധനം ഉപയോഗിക്കാൻ എൻജിനുകളിലെ ഫ്യൂവൽ സിസ്റ്റം, എൻജിൻ നിയന്ത്രണ സംവിധാനം എന്നിവയിൽ മാറ്റം വേണം.

ഊർജസാന്ദ്രത കുറവായതിനാൽ മൈലേജ് കുറയും.
ഫ്യൂവൽ പമ്പിനും ഇൻജെക്ടറുകൾക്കും കേടുപാടുകൾ സംഭവിക്കാം.
എൻജിൻ പെർഫോമൻസ് കുറയാം.

X
Top