രണ്ട് മാസത്തിനുള്ളില്‍ ഇന്ത്യയില്‍ 48 ലക്ഷം വിവാഹങ്ങള്‍ നടക്കുമെന്ന് റിപ്പോർട്ട്; വിവാഹ സീസണില്‍ രാജ്യത്ത് പ്രതീക്ഷിക്കുന്നത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ്കുതിച്ചുയർന്ന് ഇന്ത്യയിലെ ഇന്ധന ഉപഭോ​ഗംഇന്ത്യയെ ‘താരിഫ് കിംഗ്’ എന്ന് വിളിക്കുന്ന ട്രംപ് അധികാരത്തിലേറുമ്പോൾ വ്യാപാര ബന്ധത്തിന്റെ ഭാവിയെന്ത്?കേന്ദ്രത്തിനോട് 6000 കോടി കടം ചോദിച്ച് കേരളംപവര്‍ ഗ്രിഡ് സ്ഥിരത വര്‍ധിപ്പിക്കാന്‍ ഇന്ത്യ

ഉത്സവ സ്‌പെഷ്യല്‍ പതിപ്പ് അവതരിപ്പിച്ച് മാരുതി സുസുക്കി; ഗ്രാന്റ് വിത്താര ഡോമിനിയന്‍ എഡിഷന്‍ വിപണിയിലേക്ക്

വാഹന നിർമാതാക്കളുടെ വിളവെടുപ്പ് കാലമായാണ് പൊതുവെ ഉത്സവ സീസണിനെ വിശേഷിപ്പിക്കാറുള്ളത്. പുതിയ മോഡല്‍ എത്തിക്കുക, വാഹനങ്ങള്‍ക്ക് പരമാവധി ഇളവ് നല്‍കുക തുടങ്ങിയ ആനുകൂല്യങ്ങള്‍ നിരത്തിയാണ് കമ്പനികള്‍ ഉപയോക്താക്കളെ ആകർഷിക്കാറുള്ളത്.
ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയെ സംബന്ധിച്ച്‌ ഈ ഉത്സവകാലത്ത് പുതിയ വാഹനമൊന്നുമില്ലെങ്കിലും വലിയ സ്വീകാര്യത ലഭിച്ച ഗ്രാന്റ് വിത്താരയുടെ പ്രത്യേക പതിപ്പ് പുറത്തിറക്കുന്നുണ്ട്.
ഗ്രാന്റ് വിത്താര ഡോമിനിയൻ എഡിഷൻ എന്ന പേരിലാണ് മാരുതി സുസുക്കി ഉത്സവ സ്പെഷ്യല്‍ പതിപ്പ് എത്തിച്ചിരിക്കുന്നത്. പെട്രോള്‍-സി.എൻ.ജി. ഫ്യുവല്‍ ഓപ്ഷനുകളില്‍ ആല്‍ഫ, സീറ്റ, ഡെല്‍റ്റ എന്നീ മൂന്ന് വേരിയന്റുകളെയും അടിസ്ഥാനമാക്കിയാണ് ഡോമിനിയൻ എഡിഷൻ എത്തുന്നത്. ഡിസൈനില്‍ വരുത്തിയ ചെറിയ കൂട്ടിച്ചേർക്കലുമായാണ് മിഡ് സൈസ് എസ്.യു.വിയില്‍ ആധിപത്യം ഉറപ്പിക്കാൻ ഗ്രാന്റ് വിത്താരം ഡോമിനിയൻ എഡിഷൻ എത്തിയിരിക്കുന്നതെന്നാണ് മാരുതി സുസുക്കി അവകാശപ്പെടുന്നത്.
ഡോമിനിയൻ എഡിഷൻ ആക്കുന്നതിനായി വേരിയന്റുകള്‍ക്ക് അനുസരിച്ച്‌ 48,599 രൂപ മുതല്‍ 52,599 രൂപ വരെ വില വരുന്ന ആക്സസറി പാക്കേജാണ് ഗ്രാന്റ് വിത്താരയില്‍ നല്‍കുന്നത്. ബമ്ബർ എക്സ്റ്റൻഡർ, റിയർ സ്കിഡ് പ്ലേറ്റ്, ഡോർ വൈസർ പ്രീമിയം, ഫ്രണ്ട് സ്കിഡ്, ഹെഡ്ലാമ്ബ്, റിയർവ്യു മിറർ എന്നിവയ്ക്കുള്ള ഗാർണിഷുകള്‍, ബോഡി സൈഡ് മോള്‍ഡിങ്, സ്മോക്ക്ഡ് ക്രോം ടെയ്ല്‍ലാമ്ബ് ഗാർണിഷ്, ത്രീഡി മാറ്റ്, ഇന്റീരിയർ സ്റ്റൈലിങ് കിറ്റ്, നെക്സ് കുഷ്യൻ തുടങ്ങിയവയാണ് ഈ പ്രത്യേക പതിപ്പില്‍ നല്‍കുന്നത്.
ഉയർന്ന വില്‍പ്പന സ്വന്തമാക്കിയിട്ടുള്ള മിഡ്- സൈസ് എസ്.യു.വിയാണ് ഗ്രാന്റ് വിത്താര. രണ്ടുവർഷം കൊണ്ട് രണ്ടുലക്ഷത്തില്‍ അധികം യൂണിറ്റിന്റെ വില്‍പ്പനയാണ് ഈ വാഹനത്തിന് ലഭിച്ചിരിക്കുന്നത്. 2022 സെപ്റ്റംബർ 26-നാണ് ഗ്രാന്റ് വിത്താര വിപണിയില്‍ എത്തുന്നത്. ഒരു വർഷം പിന്നിട്ടതോടെ ഈ വാഹനത്തിന്റെ വില്‍പ്പന ഒരു ലക്ഷത്തിലെത്തിയിരുന്നു. രണ്ട് വർഷം പൂർത്തിയാകാൻ രണ്ട് മാസം ശേഷിക്കേ വില്‍പ്പന രണ്ടുലക്ഷം യൂണിറ്റ് കഴിഞ്ഞിരുന്നു.
മൈലേജിലും ഫീച്ചറിലും മുന്നിട്ട് നില്‍ക്കുന്ന ഗ്രാന്റ് വിത്താര വിലയിലും എതിരാളികള്‍ക്ക് വെല്ലുവിളി ഉയർത്തിയിരുന്നു. മൈല്‍ഡ് ഹൈബ്രിഡ് മാനുവല്‍ മോഡലിന് 10.99 ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയും ഓട്ടോമാറ്റിക്കിന് 13.60 ലക്ഷം രൂപ മുതല്‍ 15.67 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില. ഓള്‍വീല്‍ ഡ്രൈവ് പതിപ്പിന് 15.67 ലക്ഷം രൂപ മുതല്‍ 17.17 ലക്ഷം രൂപ വരെയുമാണ് വില. സ്ട്രോങ്ങ് ഹൈബ്രിഡ് മോഡലിന് 18.43 ലക്ഷം രൂപ മുതല്‍ 20.09 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറും വില.
ഹൈബ്രിഡ് കരുത്തിലും ഗ്രാന്റ് വിത്താര എത്തുന്നുണ്ടെങ്കിലും ഡോമിനിയൻ എഡിഷനില്‍ ഹൈബ്രിഡ് നല്‍കിയിട്ടില്ല. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിലുള്ള 1.5 ലിറ്റർ കെ സീരീസ് പെട്രോള്‍ എൻജിനാണ് ഇതിലുള്ളത്. ഈ എൻജിൻ 103 ബി.എച്ച്‌.പി. പവറും 137 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. സി.എൻ.ജി. പതിപ്പ് 87.83 പി.എസ്. പവറും 121.5 എൻ.എം. ടോർക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുകളില്‍ ഡൊമീനിയൻ പതിപ്പ് എത്തും.

X
Top