ഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർദുബായില്‍ നിന്നുള്ള സ്വര്‍ണം, വെള്ളി ആഭരണ ഇറക്കുമതിക്ക് നിയന്ത്രണംയുഎസുമായി ഇടക്കാല വ്യാപാരക്കരാർ തീരുവയില്‍ വ്യക്തത വന്ന ശേഷംവിമാന യാത്രികര്‍ക്ക് ആശ്വാസം പകരുന്ന പരിഷ്‌കാരങ്ങളുമായി വ്യോമയാന മന്ത്രാലയം

വിപണിയിൽ 4 ദിവസം കൊണ്ട്‌ 4 ലക്ഷം കോടിയുടെ മുന്നേറ്റം

മുംബൈ: വിപണി താഴ്‌ന്ന നിലകളില്‍ നിന്ന്‌ തിരിച്ചുകയറിയപ്പോള്‍ സ്‌മോള്‍കാപ്‌ ഓഹരികളില്‍ ശക്തമായ മുന്നേറ്റം ദൃശ്യമായി. കഴിഞ്ഞ നാല്‌ ദിവസം കൊണ്ട്‌ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക 6.6 ശതമാനമാണ്‌ ഉയര്‍ന്നത്‌.

അതേ സമയം പകുതിയിലേറെ സ്‌മോള്‍കാപ്‌ ഓഹരികള്‍ 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ നിന്നും 40 ശതമാനത്തിലേറെ താഴെയാണ്‌ ഇപ്പോഴും വ്യാപാരം ചെയ്യുന്നത്‌.

ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക ഡിസംബറിലെ ഉയര്‍ന്ന നിലവാരത്തില്‍ നിന്ന്‌ 21 ശതമാനം താഴെയും. ഭാരത്‌ വയര്‍ റോപ്‌സ്‌ 34 ശതമാനം മുന്നേറ്റമാണ്‌ കഴിഞ്ഞ നാല്‌ ദിവസം കൊണ്ട്‌ നടത്തിയത്‌. ത്രിവേണി ടര്‍ബൈന്‍, ജ്യോതി സിഎന്‍സി ഓട്ടോമേഷന്‍, രാംകോ സിസ്റ്റംസ്‌ എന്നീ ഓഹരികള്‍ 20 ശതമാനം വീതം നേട്ടം രേഖപ്പെടുത്തി.

കഴിഞ്ഞ നാല്‌ ദിവസം കൊണ്ട്‌ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചികയുടെ വിപണിമൂല്യത്തില്‍ 4.16 ലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്‌. 938 ഓഹരികള്‍ ഉള്‍പ്പെട്ടതാണ്‌ ബിഎസ്‌ഇ സ്‌മോള്‍കാപ്‌ സൂചിക.

X
Top