പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

സംസ്ഥാനത്ത് കെട്ടിടനിർമാണ ചട്ടങ്ങളിൽ വൻ മാറ്റങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ കെട്ടിടനിർമാണ ചട്ടങ്ങളിൽ(building regulations) കാലാനുസൃത മാറ്റങ്ങൾക്കൊരുങ്ങി തദ്ദേശ ഭരണവകുപ്പ്(Local Self Governing Department). കെട്ടിട നിർമാണ പെർമിറ്റ് അനുവദിക്കുന്നതിലുൾപ്പെടെയുള്ള മാറ്റങ്ങൾക്കാണ് തദ്ദേശ ഭരണവകുപ്പ് ഒരുങ്ങുന്നത്.

കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് 106 ചട്ടങ്ങളിലെ 351 ഭേദഗതി നിർദ്ദേശങ്ങൾ സർക്കാരിന് മുന്നിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള പരിഷ്കാരങ്ങൾ മന്ത്രി എം.ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു.

കെട്ടിട നിർമാണം നടക്കുന്ന പ്ലോട്ടിൽത്തന്നെ ആവശ്യമായ പാർക്കിങ് സംവിധാനം ഒരുക്കണമെന്ന വ്യവസ്ഥയ്ക്ക് ഇളവ് വരും. കെട്ടിടം നിർമിക്കുന്ന ഭൂമിയുടെ ഉടമസ്ഥന്റെ തന്നെ മറ്റൊരു സ്ഥലത്ത് പാർക്കിങ് അനുവദിക്കാം.

രണ്ട് ഭൂമിയുടെയും ഉടസ്ഥത ഒരാളുടേതായിരിക്കണമെന്ന് മാത്രം. 25 ശതമാനം പാർക്കിങ് നിർമാണം നടക്കുന്ന ഭൂമിയിലും ബാക്കി 75 ശതമാനം പാർക്കിങ് ഇതേ ഭൂമിയുടെ ഉടമസ്ഥന്റെതന്നെ കൈവശമുള്ള സമീപത്തുള്ള ഭൂമിയിലും നടത്താം.

ഗാലറിയില്ലാത്ത ടർഫുകൾക്ക് പാർക്കിങ്ങിന്റെ കാര്യത്തിൽ ഇളവ് അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഫ്ളോർ ഏരിയ അനുസരിച്ചുള്ള പാർക്കിങ് സൗകര്യം വേണമെന്ന നിയമത്തിൽ ഇളവ് കൊണ്ടുവരും.

കെട്ടിട നിർമാണത്തിനുള്ള പെർമിറ്റ് തുടർച്ചയായി രണ്ടുതവണകൂടി നീട്ടി നൽകും. നിലവിൽ അഞ്ചുവർഷത്തേക്കാണ് നീട്ടി നൽകുക. വീണ്ടും പുതുക്കാൻ സങ്കീർണമായ നടപടികൾ കടന്നുപോകണം. ഈ രീതി മാറും.

രണ്ട് തവണ അഞ്ചുവർഷം വീതം നീട്ടി നൽകാൻ വ്യവസ്ഥകൾ ലഘൂകരിക്കും. പെർമിറ്റ് അനുവദിക്കുന്നതിലെ തർക്കങ്ങൾ പരിഹരിക്കാൻ ജില്ലാ തലത്തിൽ അപ്പലേറ്റ് അതോറിറ്റി വരുമെന്നതാണ് സുപ്രധാനമായ മറ്റൊരു തീരുമാനം.

ജനങ്ങൾക്ക് സമയബന്ധിതമായി സേവനങ്ങൾ ഉറപ്പാക്കും. ഇതിനൊപ്പം ഡയറക്ടറേറ്റിൽ കോൾ സെന്ററും വാട്സാപ്പ് നമ്പരും ഏർപ്പെടുത്തും. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങളിൽ സമയബന്ധിതമായ നടപടി ഉറപ്പുവരുത്തുമെന്ന് മന്ത്രി എം.ബി രാജേഷ് അറിയിച്ചു.

ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നവരെ കൃത്യമായ കാരണമില്ലാതെ നേരിട്ട് വിളിച്ചുവരുത്തിയാൽ ജീവനക്കാർക്കെതിരെ നടപടിയെടുക്കും. അപേക്ഷ സമർപ്പിക്കുന്ന സമയത്തുതന്നെ ആവശ്യമായ രേഖകളുടെ ചെക്ക് ലിസ്റ്റ് അപേക്ഷകന് കൈമാറണം. ഇത് ഓൺലൈനായും ഓഫ്ലൈനായും ഉറപ്പാക്കണം.

അപേക്ഷ സ്വീകരിക്കുന്ന സമയത്ത് ഈ രേഖകളെല്ലാമുണ്ടെന്ന് ഉറപ്പ് വരുത്തണം. സേവനങ്ങൾ യഥാസമയത്ത് ജനങ്ങൾക്ക് നല്കുന്നുണ്ടോയെന്ന് തുടർച്ചയായ പരിശോധന നടക്കും.

ഇതിനൊപ്പം തദ്ദേശസ്ഥാപനങ്ങൾ വാണിജ്യസ്ഥാപനങ്ങൾക്ക് നൽകുന്ന ലൈസൻസുകൾക്ക് ഈടാക്കുന്ന ഫീസിന്റെ സ്ലാബുകളിൽ മാറ്റംവരും. കൂടുതൽ സ്ലാബുകൾ കൊണ്ടുവരാനാണ് നീക്കം. ലൈസൻസ് എടുക്കാൻ വൈകിയാൽ ഈടാക്കുന്ന പിഴത്തുക കുറയ്ക്കും.

വീടുകളോട് ചേർന്നുള്ള വ്യാപാര സ്ഥാപനങ്ങൾക്കും ലൈസൻസ് ലഭ്യമാക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരും.

X
Top