ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നിലനിര്‍ത്തി എസ്ആന്റ്പി റേറ്റിംഗ്‌സ്ജൂണ്‍ പാദ ബാങ്ക്‌ വായ്പാ വളര്‍ച്ച 14 ശതമാനമായി ഉയര്‍ന്നുവീണ്ടും റെക്കോര്‍ഡ് താഴ്ച, ഡോളറിനെതിരെ 81.55 ല്‍ രൂപഉത്സവ സീസണിലെ വൈദ്യുതി ഉത്പാദനം: കല്‍ക്കരി ശേഖരം മതിയായ തോതിലെന്ന് സര്‍ക്കാര്‍വിദേശനാണ്യ കരുതൽ ശേഖരം രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

എല്‍ഐസിക്ക്‌ എക്കാലത്തെയും താഴ്‌ന്ന വില

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ്‌ കമ്പനിയായ എല്‍ഐസിയുടെ ഓഹരി വില ഇന്ന് എക്കാലത്തെയും താഴ്‌ന്ന വില രേഖപ്പെടുത്തി. ഇന്നലെ 648 രൂപ വരെയാണ്‌ എന്‍എസ്‌ഇയില്‍ എല്‍ഐസിയുടെ ഓഹരി വില ഇടിഞ്ഞത്‌.

ജൂണില്‍ രേഖപ്പെടുത്തിയ 650 രൂപയായിരുന്നു ഇതിന്‌ മുമ്പുള്ള താഴ്‌ന്ന വില. 949 രൂപ ഇഷ്യു വിലയുണ്ടായിരുന്ന എല്‍ഐസി ആ നിലവാരത്തില്‍ നിന്നും ഇപ്പോള്‍ 32 ശതമാനം താഴെയായാണ്‌ വ്യാപാരം ചെയ്യുന്നത്‌. മെയ്‌ 17ന്‌ ആയിരുന്നു എല്‍ഐസി ലിസ്റ്റ്‌ ചെയ്‌തത്‌.

ലിസ്റ്റിംഗിനു ശേഷം എല്‍ഐസിയുടെ ഓഹരി ദുര്‍ബലമായ പ്രകടനമാണ്‌ കാഴ്‌ച വെച്ചത്‌. കഴിഞ്ഞ ഒരു മാസത്തിനിടെ ഈ ഓഹരി നാല്‌ ശതമാനമാണ്‌ ഇടിഞ്ഞത്‌. ഓഗസ്റ്റില്‍ എല്‍ഐസിയുടെ പ്രീമിയം വളര്‍ച്ച 5.2 ശതമാനമായി കുറഞ്ഞു.

സ്വകാര്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ 8.9 ശതമാനം വളര്‍ച്ചയാണ്‌ പ്രീമിയം കളക്ഷനില്‍ രേഖപ്പെടുത്തിയത്‌. എല്‍ഐസിയേക്കാള്‍ മികച്ച വളര്‍ച്ചാ നിരക്കാണ്‌ സ്വകാര്യ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കമ്പനികള്‍ കൈവരിക്കുന്നത്‌.

ഈ വര്‍ഷം ലിസ്റ്റ്‌ ചെയ്‌ത ഓഹരികളില്‍ ഇഷ്യു വിലയില്‍ നിന്നും ഏറ്റവും ശക്തമായ ഇടിവ്‌ നേരിട്ട ഓഹരികളിലൊന്നാണ്‌ എല്‍ഐസി. നിക്ഷേപകര്‍ ഏറെയായി കാത്തിരുന്ന എല്‍ഐസിയുടെ ലിസ്റ്റിംഗ്‌ സംഭവിച്ചത്‌ അവരെ നിരാശപ്പെടുത്തികൊണ്ടായിരുന്നു. ന്യായമായ നിലവാരത്തില്‍ ഇഷ്യു വില നിശ്ചയിച്ചിട്ടും ദ്വിതീയ വിപണിയുടെ പ്രിയം പിടിച്ചു പറ്റാന്‍ എല്‍ഐസിക്ക്‌ സാധിച്ചില്ല.

എല്‍ഐസിയുടെ ഐപിഒ വഴി ഓഹരി നിക്ഷേപത്തിലേക്ക്‌ കടന്നവരുടെ എണ്ണം ഗണ്യമാണ്‌. ചെറുകിട നിക്ഷേപകരാണ്‌ എല്‍ഐസിയുടെ ഐപിഒ വിജയമാക്കി മാറ്റിയത്‌. എന്നാല്‍ അവര്‍ക്ക്‌ ലിസ്റ്റിംഗിനു ശേഷം നിരാശപ്പെടേണ്ടി വന്നു. ഐപിഒ വഴിയും അല്ലാതെയും നിക്ഷേപം നടത്തിയവര്‍ എല്‍ഐസിയുടെ കരകയറ്റത്തിനായി കാത്തിരിക്കുകയാണ്‌.

X
Top