വിമാന നിരക്ക് 20% വരെ ഉയര്‍ന്നേക്കുമെന്ന് സൂചന; പ്രവാസികള്‍ക്കും വിദേശ യാത്രക്കാര്‍ക്കും ഇരുട്ടടികോർപ്പറേറ്റ് നികുതിയിൽ വൻ കുതിച്ചുചാട്ടം; നേരിട്ടുള്ള അറ്റ നികുതി പിരിവ് 12.1 ലക്ഷം കോടി രൂപയായിഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾ

എല്‍ഐസിക്ക്‌ എക്കാലത്തെയും താഴ്‌ന്ന വില

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപക സ്ഥാപനമായ ലൈഫ്‌ ഇന്‍ഷുറന്‍സ്‌ കോര്‍പ്പറേഷന്റെ (എല്‍ഐസി) ഓഹരി വില ഇന്നലെ എക്കാലത്തെയും താഴ്‌ന്ന വില രേഖപ്പെടുത്തി. മ്യൂച്വല്‍ ഫണ്ട്‌ ഹൗസായ ആദിത്യ ബിര്‍ള സണ്‍ലൈഫ്‌ എഎംസിയും എക്കാലത്തെയും താഴ്‌ന്ന വിലയിലേക്ക്‌ ഇടിഞ്ഞു.

ഇന്നലെ എല്‍ഐസിയുടെ ഓഹരി വില എന്‍എസ്‌ഇയില്‍ 562.15 രൂപ വരെ താഴ്‌ന്നു. ഫെബ്രുവരി 27ന്‌ രേഖപ്പെടുത്തിയ 566 രൂപയാണ്‌ ഇതിന്‌ മുമ്പത്തെ താഴ്‌ന്ന വില.

കഴിഞ്ഞ മൂന്ന്‌ ആഴ്‌ച കൊണ്ട്‌ എല്‍ഐസി ഓഹരി വില 9 ശതമാനമാണ്‌ ഇടിഞ്ഞത്‌. കമ്പനിയുടെ പ്രീമിയം ഇനത്തിലുള്ള വരുമാനം കുറഞ്ഞത്‌ ഓഹരിയുടെ പ്രകടനത്തെയും ബാധിച്ചു.

3.59 ലക്ഷം കോടി രൂപയാണ്‌ ഇപ്പോഴത്തെ എല്‍ഐസിയുടെ വിപണിമൂല്യം. ഐപിഒ നിലവാരത്തിലുള്ള വിപണിമൂല്യത്തില്‍ നിന്നും 2.4 ലക്ഷം കോടി രൂപയുടെ ഇടിവാണുണ്ടായത്‌.

അദാനി ഗ്രൂപ്പിലെ ഓഹരികളില്‍ ഉണ്ടായ ഇടിവ്‌ എല്‍ഐസിയെയും പ്രതികൂലമായി ബാധിച്ചിരുന്നു. ജനുവരി 31ലെ കണക്ക്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ ഓഹരികളിലും ബോണ്ടുകളിലുമായി നിക്ഷേപിച്ചിരിക്കുന്നത്‌ 36,000 കോടി രൂപയാണ്‌.

അദാനി ഗ്രൂപ്പ്‌ നേരിടുന്ന പ്രതിസന്ധി എല്‍ഐസിയുടെ ബിസിനസിനെയും ബാധിക്കുമെന്ന നിക്ഷേപകരുടെ ആശങ്കയാണ്‌ ഓഹരി വില ഇടിവിന്‌ ഒരു കാരണമായി.

2022 സെപ്‌റ്റംബര്‍ 30ലെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ പ്രകാരം അദാനി ഗ്രൂപ്പ്‌ കമ്പനികളില്‍ മൊത്തം ഓഹരി നിക്ഷേപത്തിന്റെ എട്ട്‌ ശതമാനമാണ്‌ എല്‍ഐസി നിക്ഷേപിച്ചിരിക്കുന്നത്‌.

അദാനി ഗ്രൂപ്പ്‌ ഈയിടെ ഏറ്റെടുത്ത എസിസി, അംബുജ സിമന്റ്‌സ്‌ തുടങ്ങിയ ഓഹരികളില്‍ ഉള്‍പ്പെടെ എല്‍ഐസി നടത്തിയ നിക്ഷേപത്തിന്റെ മൂല്യം ഓഹരി വില കുതിച്ചുയര്‍ന്നപ്പോള്‍ 88,000 കോടി രൂപ വരെ എത്തിയിരുന്നു.

അദാനി ഗ്രൂപ്പിലെ നിക്ഷേപത്തില്‍ നിന്നും നഷ്‌ടം വരാനിടയില്ലെന്നു എല്‍ഐസി ജനുവരി അവസാനം വ്യക്തമാക്കിയിരുന്നു. എന്നാല്‍ അദാനി ഗ്രൂപ്പ്‌ ഓഹരികളുടെ വിപണിമൂല്യത്തില്‍ 60 ശതമാനം ഇടിവുണ്ടായതോടെ എല്‍ഐസിക്ക്‌ ലാഭം മുഴുവന്‍ നഷ്‌ടപ്പെടുകയും നഷ്‌ടം സഹിക്കേണ്ടി വരികയും ചെയ്‌തു.

X
Top