Alt Image
പുനരുപയോഗ ഊർജമേഖലയിൽ വൻ നിക്ഷേപം; 4 വർഷത്തിനുള്ളിൽ ഇന്ത്യ നേടുക 22.5 ലക്ഷം കോടി ലാഭം ◆ എഥനോൾ പെട്രോൾ വിവാദം: വിശദമായി വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് പെട്രോളിയം മന്ത്രാലയം ◆ സ്വർണവില കുതിച്ചുയരുമെന്ന് ജെ പി മോർഗൻ; വർഷാവസാനത്തോടെ 46% വർധിക്കുമെന്ന് പ്രവചനം ◆ ഇന്ത്യയുടെ നിക്ഷേപ മേഖലയില്‍ വന്‍ പ്രതീക്ഷ; സ്വകാര്യ കമ്പനികളുടെ മൂലധനച്ചെലവ് ഉയരുമെന്ന് HSBC റിപ്പോര്‍ട്ട് ◆ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിലേക്ക് ◆

കുടുംബശ്രീ ബി ടു ബി മീറ്റ് 15ന്

വയനാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകരെയും വിവിധ മേഖലകളിലെ വിതരണക്കാരെയും ഒരുമിപ്പിക്കുന്ന ബിസിനസ് ടു ബിസിനസ് മീറ്റ് ഡിസംബര്‍ 15 രാവിലെ 10 മണിക്ക് മീനങ്ങാടി കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. ജില്ലയിൽ ഉടനീളം പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സംരംഭകരുടെ വിവിധ ഉത്പന്നങ്ങളുടെ പ്രദര്‍ശനം, വിതരണക്കാര്‍ക്ക് പുതിയ ബിസിനസ് സഹകരണങ്ങള്‍, ഇടപാടുകള്‍, വിപണന സാധ്യതകള്‍ എന്നിവ കണ്ടെത്തുകയാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. സംരംഭകരുമായി നേരിട്ട് ആശയവിനിമയം നടത്തി, പുതിയ ഉത്പന്നങ്ങള്‍ പരിചയപ്പെടാന്‍ അവസരമൊരുക്കും. വിവിധ മേഖലകളില്‍ നിന്നുള്ള വിതരണക്കാരുടെ പങ്കാളിത്ത്വം ജില്ലയിലെ പ്രാദേശിക സംരംഭങ്ങള്‍ ശക്തിപ്പെടുത്തി വിപണി ബന്ധങ്ങള്‍ മെച്ചപ്പെടുത്താന്‍ ബി ടു ബി മീറ്റ് പ്രയോജനപ്പെടും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും 9947310925 നമ്പറില്‍ ബന്ധപ്പെടാം.

X
Top