
വിമാന ടിക്കറ്റ് നിരക്കുകൾ വീണ്ടും വർധിപ്പിക്കുമെന്ന സൂചന നൽകി ഇൻഡിഗോ. കമ്പനി വീണ്ടും പ്രവർത്തന നഷ്ടം റിപ്പോർട്ട് ചെയ്തതോടെയാണ് തീരുമാനം. ഇന്ധനവില വർധനവ്, രൂപയുടെ മൂല്യമിടിവ് തുടങ്ങിയ കാര്യങ്ങളാണ് നഷ്ടത്തിന് പിന്നിൽ.
ഇൻഡിഗോ സിഇഒ വില്ലി വാൽഷ് ആണ് ടിക്കറ്റ് നിരക്ക് ഉയർത്തിയേക്കുമെന്ന് സൂചന നൽകിയത്. സെപ്റ്റംബർ പാദത്തിൽ ഇൻഡിഗോയുടെ നഷ്ടം 1879 കോടി രൂപയാണ്. മുൻ വർഷത്തെ 2582 കോടിയേക്കാൾ കുറവാണ് ഈ പാദത്തിലെ നഷ്ടം എങ്കിലും കമ്പനിയുടെ ഇന്ധന ബിൽ വൻ തോതിലാണ് കുതിച്ചുകയറുന്നത്. ഇന്ധനബിൽ മുൻ വർഷത്തേക്കാൾ 67.2% വർധിച്ച് 9967 കോടി രൂപയിലാണ് എത്തിനിൽക്കുന്നത്. അടുത്തിടെ യാത്രാനിരക്ക് കൂട്ടിയെങ്കിലും ഇന്ധന ബില്ലിന്റെ 60% മാത്രമാണ് തിരിച്ചുപിടിക്കാനായത് എന്ന് സിഇഒ പറഞ്ഞു.
യാത്രക്കാരെ അധികം ബുദ്ധിമുട്ടിക്കാതെതന്നെ എങ്ങനെ വിലവർധനവ് നടപ്പിലാകാമെന്ന് പരിശോധിക്കുമെന്നും വില്ലി വാൽഷ് പറഞ്ഞു. കമ്പനിയുടെ ശൃംഖലയും ശേഷിയെയും പുനഃപരിശോധനയ്ക്ക് വിധയമാക്കുമെന്നും വാൽഷ് പറഞ്ഞു. പശ്ചിമേഷ്യൻ സംഘർഷം മൂലം ക്രൂഡ് ഓയിലിന്റെ വില വർധിച്ചതാണ് വിമാന ഇന്ധനത്തിന്റെയും വില കൂടാൻ കാരണം.
രൂപയുടെ മൂല്യത്തകർച്ച എയർലൈനിനുമേലുള്ള സമ്മർദ്ദം വർധിപ്പിച്ചിട്ടുണ്ടെന്നും വിദേശനാണ്യത്തിലെ ഏറ്റക്കുറച്ചിലുകൾ ചെലവുകൾ വർധിപ്പിക്കുന്നുണ്ടെന്നും വാൽഷ് പറഞ്ഞു.
ഒക്ടോബർ അഞ്ചിനാണ് ഇൻഡിഗോ വിമാന ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചത്. ആഭ്യന്തര സര്‍വീസുകളില്‍ 375 രൂപ മുതല്‍ 1,300 രൂപ വരെ ഇന്ധന ചാര്‍ജ് സെസ് ഇനത്തിൽ വര്‍ധനവ് ഉണ്ടായി. അന്താരാഷ്ട്ര സര്‍വീസുകളില്‍ 10,000 വരെയുള്ള വർധനവാണ് ഉണ്ടായത്.
കഴിഞ്ഞ സെപ്റ്റംബറില്‍ കൈക്കുഞ്ഞുങ്ങളുമായുള്ള യാത്ര, കൂടെ മുതിര്‍ന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍, അധിക ലഗേജ് എന്നിവയുള്‍പ്പെടെയുള്ള വിവിധ അനുബന്ധ സേവനങ്ങളുടെ നിരക്ക് വിമാനക്കമ്പനി വര്‍ധിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഈ പുതിയ വര്‍ധനവും വരുന്നത്. ആഭ്യന്തര വിമാനയാത്രകളില്‍, കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്നതിനുള്ള നിരക്ക് 2,200 രൂപയില്‍ നിന്ന് 3,000 രൂപയായി ഉയര്‍ത്തി.
അന്താരാഷ്ട്ര വിമാനയാത്രകളില്‍ ഈ നിരക്ക് വ്യത്യസ്തമാണ്. ആഭ്യന്തര വിമാനയാത്രകളില്‍ കൂടെ മുതിര്‍ന്നവരില്ലാതെ യാത്ര ചെയ്യുന്ന കുട്ടികള്‍ക്കുള്ള നിരക്ക് 5,999 രൂപയായും അന്താരാഷ്ട്ര യാത്രകളില്‍ ഇത് 12,999 രൂപയായും ഇന്‍ഡിഗോയുടെ വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, ‘ഫാസ്റ്റ്-ഫോര്‍വേഡ്’ സേവനത്തിന് 650 രൂപയും യാത്രാ സര്‍ട്ടിഫിക്കറ്റിന് 300 രൂപയും കമ്പനി ഈടാക്കുന്നുണ്ടെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു.






