ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

മികച്ച നാലാംപാദ പ്രകടനവുമായി കോടക് മഹീന്ദ്ര ബാങ്ക്

ന്യൂഡല്‍ഹി: കോടക് മഹീന്ദ്ര ബാങ്ക് മാര്‍ച്ച് പാദഫലം പ്രഖ്യാപിച്ചു. അറ്റാദായം 3,495 കോടി രൂപയാക്കാനായിട്ടുണ്ട്. മുന്‍വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധന. 3,495 കോടി രൂപയില്‍, അറ്റാദായം പ്രതീക്ഷിച്ചതിലും ഉയര്‍ന്നതാണ്. ഏഴ് ബ്രോക്കറേജുകളെ ഉള്‍പ്പെടുത്തി നടത്തിയ പോളില്‍ 2,925.7 കോടി രൂപമാത്രമാണ് കണക്കാക്കപ്പെട്ടിരുന്നത്. അറ്റ പലിശവരുമാനം 4,521 കോടി രൂപയില്‍ നിന്നും ഉയര്‍ന്ന് 6,103 കോടി രൂപയായി.

35 ശതമാനം അധികം. അറ്റ പലിശ മാര്‍ജിന്‍ 5.75 ശതമാനമാണ്. മുന്‍ വര്‍ഷത്തില്‍ 5.33 ശതമാനമായിരുന്നു അറ്റ പലിശ മാര്‍ജിന്‍.

2.2 ദശലക്ഷം ഉപഭോക്താക്കളെ അധികം ചേര്‍ത്ത ബാങ്കിന്‍െ ആസ്തി ഗുണമേന്മയും മെച്ചപ്പെട്ടു. മൊത്തം നിഷ്‌ക്രിയ ആസ്തി റേഷ്യോ 1.78 ശതമാനമായും അറ്റ എന്‍പിഎ 0.37 ശതമാനമായും ചുരുങ്ങി. യഥാക്രമം 1.90 ശതമാനവും 0.43 ശതമാനവുമായിരുന്നു 2022 ഡിസംബറില്‍ മൊത്ത അറ്റ എന്‍പിഎ.

പ്രൊവിഷന്‍ 148.7 കോടി രൂപയില്‍ നിന്നും 147.6 കോടി രൂപയായി കുറഞ്ഞപ്പോള്‍ 1.50 രൂപയുടെ ലാഭവിഹിതം പ്രഖ്യാപിക്കാനും ബാങ്ക് തയ്യാറായി.

X
Top