ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഗ്രാഫീനിൽ മുന്നേറാൻ കേരളം

പ്രത്യേക വ്യവസായ പാർക്ക് ഉടനെ

കൊച്ചി: സംസ്ഥാനത്ത് ഗ്രാഫീൻ ഇൻഡസ്ട്രിയൽ പാർക്ക് സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു. ഗ്രാഫീൻ അധിഷ്ഠിതമായ ഒരു വ്യവസായ പരിതസ്ഥിതി സൃഷ്ടിക്കാൻ സർക്കാർ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊച്ചിയിൽ സംഘടിപ്പിച്ച ഗ്രാഫീൻ കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ പുതിയ വ്യവസായ നയത്തിൽ ഇത്തരം നൂതന സങ്കേതങ്ങൾക്ക് വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. ഗ്രാഫീൻ അടക്കമുള്ള നവ സാങ്കേതിക സംവിധാനങ്ങളുടെ സമന്വയവും, ഏകോപനവും വ്യവസായ നയത്തിൻ്റെ മുൻഗണനകളിലൊന്നാണെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ വ്യവസായ നയം 2 മാസത്തിനുള്ളിൽ അന്തിമ രൂപത്തിലെത്തും.
ജീവിതം അനായാസമാക്കുകയാണ് ആത്യന്തികമായി സർക്കാരിൻ്റെ ലക്ഷ്യം. നിക്ഷേപം ആകർഷിക്കുന്നതും, വ്യവസായ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതും ഈ ലക്ഷ്യത്തോടെയാണെന്ന് അദ്ദേഹം നിലപാട് വ്യക്തമാക്കി.
ഗ്രാഫീൻ വ്യവസായ പാർക്ക് സ്ഥാപിക്കുന്നതിനൊപ്പം ഗ്രാഫീൻ പോളിസിയും സർക്കാർ തയ്യാറാക്കുമെന്ന് വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല പറഞ്ഞു. ഈ രംഗത്ത് രാജ്യത്തെ തുടക്കക്കാരെന്ന നിലയിലുള്ള മുൻതൂക്കം വിനിയോഗിക്കാൻ സർക്കാർ ശ്രമിക്കും. ഗ്രാഫീൻ ഉപയോഗം കൊണ്ട് കൂടുതൽ മികവ് ആർജിക്കാൻ സാധ്യതയുള്ള എല്ലാ വ്യവസായ മേഖലകളെയും ഏകോപിപ്പിക്കും.
ഡിജിറ്റൽ യുണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. ഡോ. സജി ഗോപിനാഥ്, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടർ എസ് ഹരികിഷോർ, കൊച്ചി സർവകലാശാല വൈസ് ചാൻസലർ ഡോ. കെ എൻ മധുസൂധനൻ, കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റി ഡീൻ പ്രൊഫ. അലക്സ് ജെയിംസ് തുടങ്ങിയവർ പങ്കെടുത്തു.
ഗ്രാഫീൻ ഗവേഷണ, പഠന, വ്യവസായ രംഗത്തുള്ള പ്രമുഖരും വിവിധ സെഷനുകളിലായി ഒരുക്കിയ ചർച്ചകളിൽ പങ്കെടുത്തു.
ഗ്രാഫീൻ കേരള വ്യവസായ മേഖലയുടെ മുഖ്യ ഭാഗമാക്കുമ്പോൾ ഉണ്ടാകുന്ന വ്യവസായ അവസരങ്ങൾ പരിപാടി ചർച്ച ചെയ്തു. ഗവേഷണ, വ്യവസായ മേഖലകളിൽ ഗ്രാഫീൻ നേരിടുന്ന വെല്ലുവിളികളും ചർച്ചയായി. കേരള ഗ്രാഫീൻ നയം, ഇൻഫ്രാസ്ട്രക്‌ചർ സപ്പോർട്ട് സൗകര്യങ്ങൾ, വ്യവസായ നിലവാരം തുടങ്ങിയവയാണ് ഈ സമ്മേളനത്തിന്റെ ഭാഗമായി ചർച്ച ചെയ്‌ത‌ത്. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും കനം കുറഞ്ഞതും ശക്തവുമായ വസ്‌തുക്കളിൽ ഒന്നാണ് ഗ്രാഫീൻ.
ഭാവിയുടെ പദാർത്ഥമായി കണക്കാക്കുന്ന അത്ഭുത ശേഷിയുള്ള ഒന്ന്.
കനമില്ലാത്ത ചാലക ശേഷിയുള്ള പദാർത്ഥം. മറ്റ് പദാർത്ഥങ്ങളെ അപേക്ഷിച്ച് ശക്തി കൂടുതലുണ്ട്. പ്രകൃതി ദത്തമായി ധാരാളം കണ്ടുവരുന്നവയാണ് ഗ്രാഫീൻ. അതിനാൽ പ്രകൃതിക്ക് യാതൊരു ദൂഷ്യവുമുണ്ടാകില്ല. പെൻസിലിൽ വരെ ഗ്രാഫൈറ്റ് ഉപയോഗിക്കപ്പെടുന്നു. ഗ്രാഫീൻ വേർതിരിച്ചെടുക്കാനും എളുപ്പമാണ്. ഗ്രാഫീൻ എന്ന അത്ഭുത വസ്‌തുവിന്റെ പരിധിയില്ലാത്ത അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനം തയ്യാറെടുക്കുകയാണ്. വ്യവസായങ്ങളുടെ വികസനത്തിനും ഉത്തരവാദിത്ത വ്യവസായവൽക്കരണത്തിനും ഗ്രാഫീൻ/ ഗ്രാഫീൻ & റിലേറ്റഡ് മെറ്റീരിയൽ (ജിആർഎം) മേഖല കേരളത്തിന് മുന്നിൽ അനന്തസാധ്യതകൾ തുറന്നിടുന്നുണ്ട്. സംസ്ഥാനത്തിന്റെ ഡീകാർബണൈസേഷൻ ലക്ഷ്യങ്ങൾ സുസ്ഥിരമായി കൈവരിക്കുന്നതിൽ ഗ്രാഫീനിന് നിർണായകമായ ഒരു പങ്കുണ്ടാവും. കേരളം ഗ്രാഫീനിൽ ഇതുവരെ ഏറ്റെടുത്തിട്ടുള്ള വിവിധ ശ്രമങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സവിശേഷ വേദിയായി വ്യവസായ വകുപ്പും കെഎസ്ഐഡിസിയും ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയും സംയുക്തമായി നടത്തിയ ഈ ഏകദിന സംഗമം.

X
Top