ഉഷ്ണതരംഗവും കാലവർഷത്തിലെ കുറവും വെല്ലുവിളിയാകുന്നു; വിലക്കയറ്റ ഭീഷണിയില്‍ ഇന്ത്യപ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യ

സംസ്ഥാന വ്യവസായ നയത്തിന് അന്തിമ രൂപമായി; ഓഹരി വിപണി പ്രവേശത്തിന് കമ്പനികൾക്ക് സഹായധനം

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ കമ്പനികൾക്ക് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതിനു വേണ്ട ചെലവിന്റെ പാതി ഇനി സർക്കാർ നൽകും. പരമാവധി 1 കോടി രൂപ വരെ. മൂലധന സമാഹരണത്തിന് ഐപിഒ (ആദ്യ ഓഹരി വിൽപന) നടത്താൻ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതുൾപ്പെടെ നിക്ഷേപകർക്ക് ഒട്ടേറെ ആനുകൂല്യങ്ങളുമായി വ്യവസായ നയത്തിന് അന്തിമ രൂപമായി.

മൂലധനത്തിനായി നിരന്തരം വായ്പയും സബ്സിഡിയും എന്ന ദൂഷിത വലയത്തിൽ നിന്ന് സ്വകാര്യ കമ്പനികളെ മുക്തമാക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് ഈ നിർദേശം. ബൗദ്ധികസ്വത്തിനു സംരക്ഷണം വേണ്ട ചെറുകിട വ്യവസായങ്ങൾക്ക് പേറ്റന്റ് എടുക്കാനുള്ള ചെലവിന്റെ പാതിയും സർക്കാർ നൽകും.

ആനൂകൂല്യങ്ങൾ മിക്കതും മുൻഗണനാ മേഖലകൾക്കാണ്. 22 മുൻഗണനാ മേഖലകളുണ്ട്. റോബോട്ടിക്സ്, കൃത്രിമ ബുദ്ധി, എയ്റോസ്പേസ്, ബയോടെക്ക്, വൈദ്യുത വാഹനങ്ങൾ, ഗ്രഫീൻ, ഇലക്ട്രോണിക്സ്, ലോജിസ്റ്റിക്സ്, മെഡിക്കൽ ഉപകരണങ്ങൾ, ഫാർമ തുടങ്ങിയവ ഇതിലുൾപ്പെടുന്നു.

റീട്ടെയിൽ, ആയുർവേദ, ഭക്ഷ്യ സംസ്കരണ മേഖലകളുമുണ്ടെങ്കിലും വ്യവസ്ഥകൾക്കു വിധേയമായിട്ടേ നിക്ഷേപ സബ്സിഡി ലഭിക്കൂ. കാരവൻ ടൂറിസത്തിനും സബ്സിഡി ലഭിക്കും.

വൻകിട സംരംഭങ്ങൾക്കു മിക്കവാറും വേണ്ടി വരുന്ന ഭൂമി തരംമാറ്റത്തിനുള്ള ചെലവിൽ ചെറിയ ആശ്വാസമുണ്ട്. തരം മാറ്റത്തിന് ഏക്കറിനു വീതം ഏർപ്പെടുത്തുന്ന ഫീസിന്റെ 50% സബ്സിഡി. പക്ഷേ അതും മാന്യുഫാക്ചറിങ്, ലോജിസ്റ്റിക് മേഖലകളിലാണ്.

നിക്ഷേപം 100 കോടിയിൽ കുറയരുത്. കരട് നയത്തിലെ ആനുകൂല്യങ്ങളും ഇളവുകളും ധനവകുപ്പ് അംഗീകരിച്ചിരുന്നു. പുതിയ ഇൻസെന്റീവുകൾ നൽകാൻ ബജറ്റിൽ കെഎസ്ഐഡിസിക്ക് 28 കോടി നീക്കിവച്ചിട്ടുമുണ്ട്. മന്ത്രിസഭാ അംഗീകാരമാണ്് ഇനി വേണ്ടത്.

മറ്റ് ആനുകൂല്യങ്ങൾ:

വൻകിട സംരംഭങ്ങൾ

  1. വൈദ്യുതി തീരുവയിൽ 100% ഇളവ് 5 വർഷത്തേക്ക്.
  2. നിക്ഷേപത്തിന് 10 കോടി വരെ സബ്സിഡി പലഘട്ടങ്ങളിലായി.
  3. യന്ത്രങ്ങളുൾപ്പെടെ വാങ്ങുമ്പോൾ ആദ്യ 5 വർഷം അടയ്ക്കുന്ന സംസ്ഥാന ജിഎസ്ടി 100% തിരിച്ചു കൊടുക്കും.
    എംഎസ്എംഇ (ആനുകൂല്യം മുൻഗണനാ മേഖലകളിൽ മാത്രം)
  1. സൂക്ഷ്മ സംരംഭം– നിക്ഷേപത്തിന്റെ 45% സബ്സിഡി(പരമാവധി 40 ലക്ഷം). 2.ചെറുകിട‌– 45% (പരമാവധി 1 കോടി). 3. ഇടത്തരം–45%(പരമാവധി 2 കോടി).

X
Top