പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

കടമെടുപ്പ് പരിധി: എജിയുടെ കണക്ക് അംഗീകരിക്കണമെന്ന് കേരളം

വർഷം കേരളത്തിന്റെ പൊതുകണക്ക് (പബ്ലിക് അക്കൗണ്ട്) 13,177 കോടി രൂപയാണെന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. പ്രോവിഡന്റ് ഫണ്ടും ട്രഷറി നിക്ഷേപങ്ങളും ഉൾപ്പെടുന്നതാണിത്. ഇത് സംസ്ഥാന സർക്കാരിന്റെ കടമായാണ് കണക്കാക്കുന്നത്.

മൊത്തം കടമെടുപ്പ് പരിധിയിൽനിന്ന് ഇത് കുറച്ചാണ് വായ്പയെടുക്കാൻ അനുവദിക്കുന്നത്. 2018 മുതൽ തുടങ്ങിയ ഈ പതിവ് ശരിയല്ലെന്നാണ് കേരളത്തിന്റെ വാദം.

അക്കൗണ്ടന്റ് ജനറൽ അംഗീകരിച്ച കണക്കനുസരിച്ച് പബ്ലിക് അക്കൗണ്ട് ഏകദേശം 6000 കോടിയാണെന്ന് ധനവകുപ്പ് വൃത്തങ്ങൾ പറഞ്ഞു. ഈ കണക്ക് സ്വീകരിക്കാതെ മൂന്നുവർഷത്തെ പൊതുകണക്കിലെ ശരാശരി കണക്കാക്കിയാണ് കേന്ദ്രം കടം വെട്ടിക്കുറച്ചത്. എ.ജി.യുടെ കണക്ക് അംഗീകരിച്ചാൽ കേരളത്തിന് 7000 കോടി രൂപകൂടി വായ്പയെടുക്കാം. അങ്ങനെയെങ്കിൽ വായ്പപ്പരിധി 27,500 കോടിയിലേറെ ആകും.

കിഫ്ബിക്കും ക്ഷേമപെൻഷൻ നൽകാനും സർക്കാരെടുത്ത വായ്പയുടെ ഒരു ഗഡു ഇത്തവണയും പൊതുവായ്പപ്പരിധിയിൽ വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചിരുന്നു.

ഈയിനത്തിൽ 3140.70 കോടി രൂപയും ഈ വർഷത്തേക്ക്‌ ഇതിനായി എടുക്കുന്ന 2500 കോടി രൂപയും കുറച്ചിട്ടുണ്ട്. ഇതെല്ലാം ബജറ്റിനു പുറത്തുള്ള വായ്പകളായാണ് കേന്ദ്രം കണക്കാക്കുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ പൊതുകണക്കിലെ വ്യത്യാസം കണക്കാക്കി 10,142 കോടിയുടെ അധിക കടം കേരളം എടുത്തെന്നും കേന്ദ്രം പറയുന്നു.

കേന്ദ്രം കണക്ക് അറിയിക്കുംമുമ്പ് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ കേന്ദ്രത്തിന്റേതെന്ന മട്ടിൽ കണക്ക് അവതരിപ്പിച്ചത് വിവാദമായിരുന്നു. എന്നാൽ, അദ്ദേഹം പറഞ്ഞത് ഭാഗികമായി ശരിയായിരുന്നെന്ന് കേന്ദ്രത്തിന്റെ കത്ത് വ്യക്തമാക്കുന്നു.

മുരളീധരൻ പറഞ്ഞ അന്തിമ സംഖ്യയും 20,521 കോടിയായിരുന്നു. എന്നാൽ, ഇതിലേക്കെത്തിയ വഴികൾ മുഴുവനായും മുരളീധരൻ അവതരിപ്പിച്ചതുപോലെയല്ല. കിഴിക്കലിനു മുമ്പുള്ള മൊത്തം വായ്പപ്പരിധിയായി മുരളീധരൻ പറഞ്ഞത് 55,182 കോടി രൂപയായിരുന്നു. കേന്ദ്രത്തിന്റെ കണക്കിൽ 41,898.94 കോടി രൂപയും.

സംസ്ഥാനത്തിന് നൽകുന്നതിനുമുമ്പ് മുരളീധരന് കണക്ക് എവിടെനിന്ന് കിട്ടിയെന്ന്‌ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചോദിച്ചിരുന്നു. കണക്ക് തെറ്റാവുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തെ കേന്ദ്രം ഔദ്യോഗികമായി അറിയിക്കും മുമ്പുതന്നെ ഇതുസംബന്ധിച്ച കണക്ക്‌ മുരളീധരന് കിട്ടിയെന്നാണ് ഇപ്പോൾ തെളിയുന്നത്.

X
Top