ചില്ലറ വില സൂചിക 5.22 ശതമാനമായി താഴ്ന്നുഇന്ത്യക്കാർക്കുള്ള തൊഴിൽ വീസ നിയമങ്ങൾ കർശനമാക്കി സൗദി അറേബ്യരാജ്യത്തെ പണപ്പെരുപ്പം സ്ഥിരത കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്ധനലക്ഷ്മി ബാങ്ക് അവകാശ ഓഹരി വില്പനയിൽ പങ്കാളിത്തമേറുന്നുകേരളത്തിൽ പണപ്പെരുപ്പം മേലോട്ട്

ജെഎസ്‌ഡബ്ല്യു സിമന്റിന്റെ ഐപിഒയ്‌ക്ക്‌ അനുമതി

ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിന്റെ ഭാഗമായ ജെഎസ്‌ഡബ്ല്യു സിമന്റിന്റെ ഇനീഷ്യല്‍ പബ്ലിക്‌ ഓഫറി (ഐപിഒ)ന്‌ സെബിയുടെ അനുമതി ലഭിച്ചു. ഓഗസ്റ്റ്‌ 17നാണ്‌ ജെഎസ്‌ഡബ്ല്യു സിമന്റ്‌ ഐപിഒയുടെ അനുമതിയ്‌ക്കായി സെബിക്ക്‌ ഡ്രാഫ്‌റ്റ്‌ പേപ്പറുകള്‍ സമര്‍പ്പിച്ചിരുന്നത്‌.

ഇന്‍ഫ്രാസട്രക്‌ചര്‍ മുതല്‍ മെറ്റല്‍ വരെ വ്യാപരിച്ചുകിടക്കുന്ന ജെഎസ്‌ഡബ്ല്യു ഗ്രൂപ്പിലെ ഒരു കമ്പനി കൂടി 2025ല്‍ ഐപിഒയുമായി വിപണിയില്‍ എത്തും. ജെഎസ്‌ഡബ്ല്യു സിമന്റ്‌ 4000 കോടി രൂപയുടെ ഐപിഒയാണ്‌ നടത്താന്‍ ഒരുങ്ങുന്നത്‌.

2000 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 2000 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐപിഒയെന്ന്‌ മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

അപ്പോളോ ഗ്ലോബല്‍ മാനേജ്‌മെന്റ്‌, സിനര്‍ജി മെറ്റല്‍സ്‌, ഇന്‍വെസ്റ്റ്‌മെന്റ്‌ ഹോള്‍ഡിംഗ്‌സ്‌, എസ്‌ബിഐ എന്നിവ ജെഎസ്‌ഡബ്ല്യു സിമന്റിന്റെ ഓഹരികള്‍ ഭാഗികമായി വിറ്റഴിക്കുന്നതിന്‌ ഓഫര്‍ ഫോര്‍ സെയില്‍ വിനിയോഗിക്കും.

2021 ഓഗസ്റ്റില്‍ നുവോകോ വിസ്‌ത നടത്തിയ 5000 കോടി രൂപയുടെ പബ്ലിക്‌ ഇഷ്യുവിനു ശേഷം സിമന്റ്‌ മേഖലയില്‍ നിന്നും ആദ്യമായാണ്‌ ഒരു കമ്പനി ഐപിഒയുമായി എത്തുന്നത്‌.

ജെഎസ്‌ഡബ്ല്യു ഗ്രൂപ്പില്‍ നിന്നും 13 വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒരു ഐപിഒ ഉണ്ടായത്‌ 2023 ഒക്‌ടോബറിലാണ്‌. ജെഎസ്‌ഡബ്ല്യു ഇന്‍ഫ്രാസ്‌ട്രക്‌ചറിന്റേതായിരുന്നു ഐപിഒ.

ബിര്‍ളാ ഗ്രൂപ്പിന്റെ അള്‍ട്രാടെക്‌ സിമന്റും അദാനി ഗ്രൂപ്പിന്റെ എസിസി, അംബുജാ സിമന്റ്‌സ്‌ എന്നീ കമ്പനികളും തമ്മില്‍ ലയനങ്ങളും ഏറ്റെടുക്കലുകളും നടത്തുന്നതിന്‌ മത്സരിക്കുമ്പോഴാണ്‌ ജെഎസ്‌ഡബ്ല്യു സിമന്റ്‌ ഐപിഒയുമായി എത്തുന്നത്‌. 2017ല്‍ ശിവാ സിമന്റിനെ ജെഎസ്‌ഡബ്ല്യു സിമന്റ്‌ ഏറ്റെടുത്തിരുന്നു.

അടുത്ത അഞ്ച്‌ വര്‍ഷത്തിനുള്ളില്‍ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി 60 ദശലക്ഷം ടണ്‍ ആയി ഉയര്‍ത്താനും ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ച്‌ സിമന്റ്‌ ഉല്‍പ്പാദകരില്‍ ഒന്നായി മാറാനുമാണ്‌ ജെഎസ്‌ഡബ്ല്യു സിമന്റ്‌ ലക്ഷ്യമിടുന്നത്‌.

X
Top