ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

സൊമാറ്റോയും ജിയോ ഫിനാന്‍ഷ്യലും എഫ്‌&ഒ വിഭാഗത്തില്‍ എത്തിയേക്കും

മുംബൈ: ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ (എഫ്‌&ഒ ) വിഭാഗത്തില്‍ ഓഹരികള്‍ ഉള്‍പ്പെടുത്തുത്തുന്നതിനു സെബി നിര്‍ദേശിച്ച പുതിയ മാനദണ്‌ഡം അനുസരിച്ച്‌ 80 ഓഹരികള്‍ ഈ വിഭേഗത്തില്‍ എത്താന്‍ സാധ്യത.

സൊമാറ്റോ, ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്‌, ഐആര്‍ഇഡിഎ, മാസഗോണ്‍ ഡോക്‌ ഷിപ്പ്‌ ബില്‍ഡേഴ്‌സ്‌, അദാനി, ഗ്രീന്‍ എനര്‍ജി, ഇര്‍കോണ്‍ തുടങ്ങിയ ഓഹരികള്‍ക്ക്‌ എഫ്‌&ഒ വിഭാഗത്തില്‍ പ്രവേശനം ലഭിച്ചേക്കും.

ഓഗസ്റ്റ്‌ 30ന്‌ പുറത്തിറക്കിയ സര്‍ക്കുലറിലാണ്‌ എഫ്‌&ഒ വിഭാഗത്തില്‍ ഓഹരികള്‍ ഉള്‍പ്പെടുത്തുന്നതിനും ഒഴിവാക്കുന്നതിനുമുള്ള മാനദണ്‌ഡങ്ങള്‍ സെബി പരിഷ്‌കരിച്ചത്‌. സര്‍ക്കുലര്‍ ഉടന്‍ പ്രാബല്യത്തില്‍ വന്നു. നിലവിലുള്ള ഓഹരികള്‍ക്ക്‌ മാനദണ്‌ഡങ്ങള്‍ പാലിക്കാന്‍ ആറ്‌ മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്‌.

സൊമാറ്റോയും ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസും പുതിയ മാനദണ്‌ഡ പ്രകാരം എഫ്‌&ഒ വിഭാഗത്തില്‍ എത്താനുള്ള സാധ്യത ഏറെയാണ്‌. അടുത്ത വര്‍ഷം ഈ ഓഹരികള്‍ക്ക്‌ നിഫ്‌റ്റിയില്‍ എത്തുന്നതിനുള്ള വഴി തുറക്കാനും എഫ്‌&ഒ പ്രവേശനം സഹായകമാകും.

യെസ്‌ ബാങ്ക്‌, വരുണ്‍ ബിവറേജസ്‌, എല്‍ഐസി, ബിഎസ്‌ഇ, അവന്യൂ സൂപ്പര്‍ മാര്‍ട്‌സ്‌, സിഡിഎസ്‌എല്‍, അദാനി ഗ്രീന്‍ എനര്‍ജി സൊല്യൂഷന്‍സ്‌, പേടിഎം, അദാനി ടോട്ടല്‍ ഗ്യാസ്‌, ബിഇഎംഎല്‍, ടാറ്റാ ടെക്‌നോളജീസ്‌, നൈക, സയന്റ്‌, ടാറ്റാ എല്‍ക്‌സി, ഐഐഎഫ്‌എല്‍ ഫിനാന്‍സ്‌ എന്നിവയാണ്‌ എഫ്‌&ഒ വിഭാഗത്തില്‍ പ്രവേശനം നേടാന്‍ സാധ്യതയുള്ള മറ്റ്‌ ഓഹരികള്‍.

പുതിയ മാനദണ്‌ഡം അനുസരിച്ച്‌ അബോട്ട്‌ ഇന്ത്യ, സണ്‍ ടിവി, മെട്രോപോളിസ്‌ ഹെല്‍ത്ത്‌കെയര്‍, ഗുജറാത്ത്‌ ഗ്യാസ്‌, ഗ്രാന്യൂള്‍സ്‌ ഇന്ത്യ, കാന്‍ ഫിന്‍ ഹോംസ്‌, മഹാനഗര്‍ ഗ്യാസ്‌, ബാറ്റ ഇന്ത്യ, യുണൈറ്റഡ്‌ ബ്രൂവറീസ്‌, സിറ്റി യൂണിയന്‍ ബാങ്ക്‌, ഐഡിഎഫ്‌സി, ഡോ.ലാല്‍ പാത്‌ലാബ്‌സ്‌ എന്നിവയാണ്‌ എഫ്‌&ഒ വിഭാഗത്തില്‍ നിന്ന്‌ പുറത്തു പോകാന്‍ സാധ്യതയുള്ള ഓഹരികള്‍.

X
Top