വിലക്കയറ്റത്തിൽ മൂന്നാംമാസവും കേരളം ഒന്നാമത്മൊത്തത്തിലുള്ള കയറ്റുമതി എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍ഇന്തോ-യുഎസ് വ്യാപാര കരാര്‍: കരട് ധാരണാപത്രത്തില്‍ ഒപ്പുവെച്ചുചില്ലറ പണപ്പെരുപ്പം കുറയുന്നുകേരളത്തിൽ തീവ്രദാരിദ്ര്യം അനുഭവിക്കുന്നവർ ഇല്ലാതാകും: മന്ത്രി കെ എൻ ബാലഗോപാൽ

ഇന്ത്യയിൽ വൈദ്യുതവാഹന ഉത്പാദന പദ്ധതി ഉപേക്ഷിച്ച് ജഗ്വാർ ലാൻഡ് റോവർ

മുംബൈ: ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങള്‍ നിർമിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാൻ ജഗ്വാർ ലാൻഡ് റോവർ. ആഗോള കമ്പനിയായ ടെസ്ല വിവിധ ചൈനീസ് കമ്പനികളും ഇന്ത്യൻ വിപണിയില്‍ പ്രവേശിക്കാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ടാറ്റയുടെ പിൻമാറ്റമെന്നത് ശ്രദ്ധേയമാണ്.

പ്രാദേശികമായി മികച്ച ഗുണനിലവാരത്തിലും അനുയോജ്യമായ വിലയിലും ഘടകങ്ങള്‍ ലഭിക്കാൻ ബുദ്ധിമുട്ടു നേരിടുന്നതാണ് പിൻമാറ്റത്തിനു കാരണമെന്നാണ് റിപ്പോർട്ട്. വൈദ്യുത കാറുകള്‍ക്ക് ആവശ്യം കുറയുന്നതും പദ്ധതിയില്‍നിന്നു പിൻമാറാൻ ജഗ്വാർ ലാൻഡ് റോവറിനെ പ്രേരിപ്പിക്കുന്ന ഘടകമാണ്.

ടാറ്റ മോട്ടോഴ്സ് തമിഴ്നാട്ടിലൊരുക്കുന്ന ഫാക്ടറിയില്‍ ജഗ്വാർ ലാൻഡ് റോവറിന്റെ വൈദ്യുത വാഹനങ്ങള്‍ ഉത്പാദിപ്പിക്കാൻ പദ്ധതിയുള്ളതായി കഴിഞ്ഞവർഷമാണ് പ്രഖ്യാപനം വന്നത്. 8,708 കോടി രൂപ ചെലവിലാണ് തമിഴ്നാട്ടില്‍ ഫാക്ടറി ഒരുക്കുന്നത്.

ചൈനീസ് കമ്ബനികളുമായുള്ള കടുത്ത മത്സരത്തില്‍ ആഗോളതലത്തില്‍ കാർ കമ്ബനികള്‍ വൈദ്യുത വാഹന ഉത്പാദനവുമായി ബന്ധപ്പെട്ട നയം പുനരവലോകനം ചെയ്യുന്നുണ്ട്. ഹൈബ്രിഡ് വാഹനങ്ങള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ പ്രിയം.

മലിനീകരണം കുറയ്ക്കാനുള്ള നിർദേശത്തില്‍ സർക്കാർ ഇളവുകളും നയംമാറ്റത്തിനു പിന്നിലുണ്ട്.

X
Top