
മുംബൈ: രൂപയുടെ മൂല്യം ഡോളറിനെതിരെ ഇടിഞ്ഞു. ഡോളറിനെതിരെ വ്യാപാരത്തിന്റെ തുടക്കത്തില്‍ 56 പൈസയുടെ ഇടിവാണ് രൂപ നേരിട്ടത്. ഡോളറിനെതിരെ 86 കടന്നിരിക്കുകയാണ് രൂപയുടെ മൂല്യം.
ഒരു ഡോളര്‍ വാങ്ങാന്‍ 86.08 രൂപ നല്‍കേണ്ടി വരും. 86.25 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം തുടങ്ങിയത്. തുടര്‍ന്ന് 86.08 എന്ന നിലയിലേക്ക് രൂപ നില മെച്ചപ്പെടുത്തുകയായിരുന്നു.
ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷമാണ് രൂപയെ സാരമായി ബാധിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില ഉയര്‍ന്നതാണ് പ്രധാനമായും രൂപയുടെ മൂല്യം ഇടിയാന്‍ കാരണമായത്.
കൂടാതെ ഓഹരി വിപണി ദുര്‍ബലമായതും പുറത്തേയ്ക്കുള്ള വിദേശനിക്ഷേപ ഒഴുക്ക് തുടരുന്നതും രൂപയെ സ്വാധീനിച്ചു.