ദീപാവലി: ആഭ്യന്തര റൂട്ടുകളില്‍ വിമാന നിരക്ക് കുറയുന്നുഇന്ത്യ-യുഎഇ ഭക്ഷ്യ ഇടനാഴി വരുന്നു; 10000 കോടി ഡോളര്‍ വരെ നിക്ഷേപിക്കുന്ന പദ്ധതികേന്ദ്ര സർക്കാരിന്റെ നികുതി വരുമാനം കുതിച്ചുയരുന്നു; ആദായ നികുതി വഴി മാത്രം ഖജനാവിലെത്തിയത് 6 ലക്ഷം കോടിരാജ്യത്തെ വ്യാവസായിക ഉത്പാദനത്തിൽ ഇടിവ്റെക്കോർഡ് തക‌ർത്ത് മ്യൂച്വൽഫണ്ടിലെ മലയാളി നിക്ഷേപം; കഴിഞ്ഞമാസം 2,​930.64 കോടി രൂപയുടെ വർധന

ഐപിഒ വഴിയുള്ള ധനസമാഹരണം ഈ വര്‍ഷം 30 ശതമാനത്തിലേറെ കുറഞ്ഞു

മുംബൈ: സെക്കന്ററി വിപണിയ്‌ക്കൊപ്പം പ്രാഥമിക വിപണിയും ഈ വര്‍ഷം നിറം മങ്ങി. 2022-23 ആദ്യ പകുതിയില്‍ (ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ) പ്രാരംഭ പബ്ലിക് ഓഫറുകളിലൂടെ (ഐപിഒ) 14 ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ സമാഹരിച്ചത് 35,456 കോടി രൂപ മാത്രമാണ്. 2021-22 ലെ ഇതേ കാലയളവില്‍ 25 ഐപിഒകളിലൂടെ 51,979 കോടി രൂപ നേടിയ സ്ഥാനത്താണിത്.

വാര്‍ഷിക ഇടിവ് 32 ശതമാനം. ഈ വര്‍ഷം സമാഹരിച്ചതിന്റെ സിംഹഭാഗവും എല്‍ഐസി (ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ) ഐപിഒയിലൂടെയാണ്. 20,557 കോടി രൂപ. മൊത്തം തുകയുടെ 58 ശതമാനമാണ് ഇത്.

ഡല്‍ഹിവേരി (5,235 കോടി രൂപ), റെയിന്‍ബോ ചില്‍ഡ്രന്‍സ് (1,581 കോടി രൂപ) എന്നിവയാണ് മികച്ച പ്രകടനം നടത്തിയ മറ്റുള്ളവ. 14 ഐപിഒകളില്‍ ഒരെണ്ണം മാത്രമാണ് പുതുതലമുറ കമ്പനി. മൊത്തത്തിലുള്ള പബ്ലിക് ഇക്വിറ്റി ഫണ്ട്‌റൈസിംഗ് – എസ്എംഇ ഐപിഒകള്‍, ഫോളോഓണ്‍ പബ്ലിക് ഓഫറുകള്‍ (എഫ്പിഒ), യോഗ്യതയുള്ള ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റ് (ക്യുഐപികള്‍) എന്നിവയുള്‍പ്പെടെ – മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 55 കുറഞ്ഞു.

കഴിഞ്ഞവര്‍ഷം മൊത്തത്തില്‍ 92,191 കോടി രൂപ സമാഹരിച്ചപ്പോള്‍ ഈ വര്‍ഷം 41,919 കോടി രൂപ നേടാന്‍ മാത്രമാണ് നേടാനായത്. െ്രെപം ഡാറ്റാബേസ് അനുസരിച്ച് നിക്ഷേപകരില്‍ നിന്നുള്ള പ്രതികരണവും മിതമായിരുന്നു. 14 ഐപിഒകളില്‍ നാലെണ്ണത്തിന് മാത്രമാണ് 10 മടങ്ങ് സബ്‌സ്‌ക്രിപ്ഷന്‍ ലഭ്യമായത്.

3 എണ്ണത്തിന് 3 മടങ്ങില്‍ കൂടുതല്‍ വരിക്കാരുണ്ടായപ്പോള്‍ ബാക്കിയുള്ള ഏഴ് ഐപിഒകള്‍ 1 മുതല്‍ 3 തവണ വരെ സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടു. 2021-22 ലെ 32 ശതമാനവും 2020-21 ലെ 42 ശതമാനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ശരാശരി ലിസ്റ്റിംഗ് നേട്ടം 12 ശതമാനമായി കുറഞ്ഞതും പ്രത്യേകയായി. 4 ഐപിഒകളില്‍ ആറെണ്ണം 10 ശതമാനത്തിലധികം റിട്ടേണ്‍ നല്‍കിയപ്പോള്‍ 47 ശതമാനവുമായി ഹര്‍ഷ എഞ്ചിനേഴ്‌സ് മുന്നിലെത്തി.

സിര്‍മ എസ്ജിഎസ് (42 ശതമാനം), ഡ്രീംഫോക്ക്‌സ് (42 ശതമാനം) എന്നിവയും മികച്ച ആദായമാണ് നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗില്‍ സമ്മാനിച്ചത്. 14 ഐപിഒകളില്‍ 11 എണ്ണവും ഇഷ്യുവിലയേക്കാള്‍ മുകളിലാണ്. 2021-22ലെ ഇതേ കാലയളവില്‍ 346 കോടി രൂപ നേടിയ 30 എണ്ണത്തെ അപേക്ഷിച്ച് 62 എസ്എംഇ ഐപിഒകള്‍ മൊത്തം സമാഹരിച്ചത് 1,078 കോടി രൂപയാണ്.

ഏറ്റവും വലിയ എസ്എംഇ ഐപിഒ രചന ഇന്‍ഫ്രാസ്ട്രക്ചറിന്റേതായിരുന്നു (72 കോടി രൂപ). 2021-22 ആദ്യ പകുതിയില്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ വഴി 11,511 കോടി രൂപ സമാഹരിക്കപ്പെട്ടപ്പോള്‍ 2022-23 ല്‍ ഓഫര്‍ ഫോര്‍ സെയ്ല്‍ ഫണ്ട് റെയ്‌സിംഗ് 1,446 കോടി രൂപയായി. ജിആര്‍ ഇന്‍ഫ്രാപ്രോജക്‌സിന്റെ (855 കോടി രൂപ) ആയിരുന്നു ഏറ്റവും വലിയ ഒഎഫ്എസ്.

ക്യുഐപി വഴിയുള്ള ഫണ്ട് സമാഹരണം 80 ശതമാനം ഇടിഞ്ഞ് 3,522 കോടി രൂപയായി.

X
Top