ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തിൽ കുറവ്100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധന

സാധ്യത മേഖലകള്‍ തെരഞ്ഞെടുത്ത് നിക്ഷേപ വിദഗ്ദ്ധന്‍

ന്യൂഡല്‍ഹി: വളര്‍ച്ചോന്മുഖമായ നിക്ഷേപം പുനരാരംഭിച്ചതായി എഎസ്‌കെ ഇന്‍വെസ്റ്റ്‌മെന്റ് മാനേജേഴ്‌സ് സിഇഒ പ്രതീക് അഗര്‍വാള്‍ പറഞ്ഞു. ചരക്കുവിലകളിലെ കുറവ്, പണപ്പെരുപ്പം ഇടിയാനുള്ള സാധ്യത എന്നിവയാണ് നിക്ഷേപകരെ ശുഭാപ്തി വിശ്വാസമുള്ളവരാക്കിയത്. ഈ സാഹചര്യത്തില്‍ സ്വകാര്യ ബാങ്കുകള്‍, കെമിക്കല്‍ ബിസിനസ്, ഫാര്‍മസ്യൂട്ടിക്കല്‍ അസംസ്‌കൃത വസ്തു ഉത്പാദനം, പ്ലാറ്റ്‌ഫോം ബിസിനസ് എന്നീ മേഖലകള്‍ നേട്ടങ്ങള്‍ കൈവരിക്കും.

മെയ്ക്ക് ഇന്‍ ഇന്ത്യ സംരഭത്തിന്റെ ഗുണഭോക്താക്കളായതിനാല്‍ പ്രതിരോധ, ഇലക്ട്രോണിക്‌സ് ഉപകരണ കമ്പനികളുടെ ഭാവിയും ഭദ്രമാണ്. സെക്കന്ററി വിപണി തിരിച്ചുകയറിയ പശ്ചാത്തലത്തില്‍ പ്രാഥമിക വിപണി ഇനി മുതല്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നും പ്രതീക് അഗര്‍വാള്‍ പറഞ്ഞു. ഒന്നാംപാദ ഫലം പ്രഖ്യാപിച്ച കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

മൊത്തത്തില്‍, ഇതുവരെയുള്ള ഫലങ്ങള്‍ പ്രതീക്ഷകള്‍ക്ക് അനുസൃതമാണ്. ബാങ്കുകള്‍ മികച്ച ഫലങ്ങള്‍ നല്‍കിയപ്പോള്‍ ഐടി അല്‍പ്പം താഴ്ന്നു. നിഫ്റ്റി കമ്പനികളില്‍ 30 ശതമാനവും മൊത്തത്തില്‍ 20 ശതമാനവും വരുമാന വളര്‍ച്ചയാണ് എഎസ്‌കെ ഒന്നാം പാദത്തില്‍ പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ മികച്ച പ്രതിരോധശേഷിയാണ് പ്രകടമാക്കുന്നതെന്നും വായ്പാ വളര്‍ച്ച, ഇരുചക്രവാഹനങ്ങള്‍, യാത്രാ വാഹനങ്ങള്‍, വൈദ്യുതി ഉല്‍പ്പാദനം തുടങ്ങിയ പ്രധാന സൂചകങ്ങള്‍ ശക്തമായ തിരിച്ചുവരവിനെ പ്രതിഫലിപ്പിക്കുന്നതായും പ്രതീക് നിരീക്ഷിച്ചു.

X
Top