ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില കുറഞ്ഞു

ന്യൂയോര്‍ക്ക്: സാമ്പത്തികമാന്ദ്യത്തിന്റെയും കുറഞ്ഞ ഡിമാന്റിന്റേയും പശ്ചാത്തലത്തില്‍ ക്രൂഡ് ഓയില്‍ വിലവര്‍ധവിന് ശമനമുണ്ടായി. ബ്രെന്റ് ക്രൂഡ് 8 സെന്റ് അഥവാ 0.1 ശതമാനം ഇടിഞ്ഞ് ബാരലിന് 113.04 ഡോളറിലാണുള്ളത്. യു.എസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 7 സെന്റ് കുറവ് വരുത്തി 109.49 ഡോളറിലെത്തി.
പാശ്ചാത്യരാഷ്ട്രങ്ങളുടെ ഉപരോധത്തെ തുടര്‍ന്ന് റഷ്യന്‍ എണ്ണയുടെ ആഗോള എണ്ണവിതരണം ഏതാണ്ട് നിലച്ച മട്ടാണ്. എന്നാല്‍ അന്തര്‍ദ്ദേശീയ വിപണിയിലെ ക്ഷാമം പരിഹരിക്കാനായി കരുതല്‍ ശേഖരം യു.എസ് കുറക്കുകയും ഒപെക് രാഷ്ട്രങ്ങള്‍ ഉത്പാദനം വര്‍ധിപ്പിക്കയും ചെയ്തു. അന്തര്‍ദ്ദേശീയ വിപണിയിലേയ്ക്കുള്ള എണ്ണ വിതരണം തുടരുന്ന പക്ഷം യു.എസിന്റെ കരുതല്‍ ശേഖരം 40 വര്‍ഷത്തെ കുറവിലെത്തുമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലിബിയന്‍ എണ്ണ ഉത്പാദനം 100,000 ബാരലായി ഇടിഞ്ഞിട്ടുണ്ട്. രാജ്യത്തെ ചില ഗ്രൂപ്പുകളുടെ ഉപരോധം കാരണമാണ് ഇത്. അതേസമയം ചൈനയില്‍ നിന്നുള്ള പെട്രോളിയം ഉത്പന്ന കയറ്റുമതി കുറഞ്ഞു. മെയ് മാസത്തിലെ ഗ്യാസോലിന്‍ കയറ്റുമതി 45.5 ശതമാനത്തിലേയ്ക്കും ഡീസല്‍ കയറ്റുമതി 92.7 ശതമാനത്തിലേയ്ക്കുമാണ് കുറഞ്ഞത്.

X
Top