ജമ്മു & കശ്മീരിലെ ലിഥിയം ഖനനത്തിനുള്ള ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തില്ലരാജ്യത്തെ 83 ശതമാനം യുവാക്കളും തൊഴില് രഹിതരെന്ന് റിപ്പോര്ട്ട്ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മി കുറയുന്നുവെനസ്വേലയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്നത് നിർത്തി ഇന്ത്യകിൻഫ്ര പെട്രോകെമിക്കൽ പാർക്കിൽ ഇതുവരെ 227.77 കോടിയുടെ നിക്ഷേപം

ഡോ: ഷാജി തോമസ് ജോണിന് രാഷ്ട്രാന്തരീയ പുരസ്ക്കാരം

കോഴിക്കോട്: 2022ലെ ഐഎസ്എസ്എൻ ശാസ്ത്ര സാങ്കേതിക അവാർഡ് കോൺഗ്രസ്സിൽ എറ്റവും നല്ല ഡൗൺ സിൻഡ്രോം ഗവേഷണ പ്രബന്ധത്തിനുള്ള രാഷ്ട്രാന്തരീയ പുരസ്ക്കാരം ഡോ: ഷാജി തോമസ് ജോണിന് ലഭിച്ചു.

കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിലെ ശിശുരോഗ വിഭാഗം മേധാവിയാണ് ഡോ: ഷാജി തോമസ് ജോൺ.

കഴിഞ്ഞ 22 വർഷമായി അദ്ദേഹം ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികളുടെ ഉന്നമനത്തിനും ക്ഷേമത്തിനുമായി അക്ഷീണം പ്രവർത്തിച്ചു വരികയാണ്. ഡൗൺസിൻഡ്രോം ബാധിച്ച കുട്ടികൾക്ക് വേണ്ടിയുള്ള നിസ്തുല ക്ഷേമ, സേവന പ്രവർത്തനങ്ങളെ മുൻ നിർത്തി അദ്ദേഹത്തിനു ഡവലപ്പ്മെന്റൽ പീഡിയാട്രിക്സിൽ ഓണററി ഫെലോഷിപ്പ് ലഭിക്കുകയുണ്ടായി.

ഡൗൺസിൻഡ്രോം ട്രസ്‌റ്റിന്റെ ഫൗണ്ടർ ചെയർമാൻ കൂടിയാണ് ഡോ: ഷാജി ജോൺ.

X
Top