അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്

ന്യൂയോർക്ക്: പശ്ചിമേഷ്യയിലെ സൈനിക സംഘർഷങ്ങൾ ഇന്ത്യയിലെ ഏകദേശം 25 ലക്ഷം ആളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിവിടുമെന്ന് ഐക്യരാഷ്ട്രസഭയുടെ പുതിയ റിപ്പോർട്ട്. യുണൈറ്റഡ് നേഷൻസ് ഡവലപ്‌മെന്റ് പ്രോഗ്രാം (യുഎൻഡിപി) തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

സംഘർഷം മൂലം ഇന്ധനവില, ചരക്കു കൂലി, മറ്റ് ഉൽപാദന ചെലവുകൾ എന്നിവ വർധിക്കുന്നത് സാധാരണക്കാരുടെ വാങ്ങൽശേഷിയെ ഇല്ലാതാക്കുകയും രാജ്യത്തിന്റെ പുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്യും. ആഗോളതലത്തിൽ 88 ലക്ഷം പേർ ദാരിദ്ര്യഭീഷണി നേരിടുമ്പോൾ അതിൽ വലിയൊരു ഭാഗം ദക്ഷിണേഷ്യയിലായിരിക്കുമെന്നും റിപ്പോർട്ട് നിരീക്ഷിക്കുന്നു.

ഇന്ത്യയിലെ ദാരിദ്ര്യ നിരക്ക് 23.9 ശതമാനത്തിൽനിന്ന് 24.2 ആയി ഉയരുമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ഊർജ ആവശ്യങ്ങൾക്കായി ഇന്ത്യ പശ്ചിമേഷ്യയെ വൻതോതിൽ ആശ്രയിക്കുന്നതു പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. വളത്തിന്റെ 45 ശതമാനവും പശ്ചിമേഷ്യൻ രാജ്യങ്ങളാണു നൽകുന്നത്. ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്യുന്ന 90 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ വരുമാനത്തിലുണ്ടാകുന്ന കുറവും അതുമൂലം രാജ്യത്തേക്കു വിദേശ പണത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്നതും ദശലക്ഷക്കണക്കിനു കുടുംബങ്ങളെ പ്രതിസന്ധിയിലാക്കും.

ആരോഗ്യമേഖലയിലും വലിയ വെല്ലുവിളികൾ നേരിടേണ്ടിവരുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മെഡിക്കൽ ഉപകരണങ്ങളുടെ അസംസ്‌കൃത വസ്തുക്കൾക്ക് 50% വരെ വില വർധന ഉണ്ടായേക്കാം. മരുന്നുകളുടെ മൊത്തവില 15% വരെ വർധിച്ചു.

ആഭരണങ്ങൾ, വസ്ത്രങ്ങൾ തുടങ്ങിയ മേഖലകളിലെ ചെറുകിട വ്യവസായങ്ങളെയും പ്രതിസന്ധി ബാധിക്കും. പ്രതിസന്ധികളെ അതിജീവിക്കാൻ സാമൂഹികസുരക്ഷാ പദ്ധതികൾ ശക്തിപ്പെടുത്തണമെന്നും ഊർജ–ഭക്ഷ്യ വിതരണ ശൃംഖലകളിൽ വൈവിധ്യവൽക്കരണം കൊണ്ടുവരണമെന്നും യുഎൻ അസി. സെക്രട്ടറി ജനറൽ കന്നി വിഗ്നരാജ നിർദേശിച്ചു.

X
Top