പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

ഇറാൻ യുദ്ധം: മരുന്ന് വില 15 ശതമാനം കൂടും

റാനിലെ യുദ്ധം മൂലം ആഗോള വിതരണ ശൃംഖലയിലുണ്ടായ തടസ്സം ഔഷധ വിപണിയെ ബാധിച്ചു. ഔഷധ നിർമാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെയും (APIs) സോൾവെന്റുകളുടെയും വിലയിലുണ്ടായ വർധന കണക്കിലെടുത്ത് മരുന്നുകളുടെ വില 15 ശതമാനംവരെ കൂട്ടാനാണ് നിർദേശം. വിതരണ തടസ്സം ഒഴിവാക്കാൻ കോവിഡ് കാലഘട്ടത്തിന് സമാനമായ ഇടപെടലുകൾക്കാണ് സർക്കാർ ശ്രമം നടത്തുന്നത്.

അസംസ്‌കൃത വസ്തുക്കളുടെ വിലക്കയറ്റം
ഭൗമരാഷ്ട്രീയ സംഘർഷം ഔഷധ നിർമാണ മേഖലയിലെ പ്രധാന ഘടകങ്ങളുടെ വില വർധിക്കാൻ കാരണമായി. രണ്ട് മാസത്തിനിടെ പല രാസവസ്തുക്കളുടെയും വില ഇരട്ടിയായിട്ടുണ്ട്.

ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ അസംസ്‌കൃത വസ്തുക്കൾ എന്നിവയുമായി ബന്ധപ്പെട്ട രാസവസ്തുക്കളുടെ വിലയിൽ 30% മുതൽ 100% വരെ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് പ്രധാനമായും ചെറുകിട ഫാർമ കമ്പനികളെയും കരാർ നിർമാണ സ്ഥാപനങ്ങളെയും (CDMOs) ബാധിച്ചു.

വിലക്കയറ്റം മൂലം പല എപിഐ (API) നിർമാണ യൂണിറ്റുകളും പ്രവർത്തനം നിർത്തി.

വില വർധന ഇപ്രകാരം
തിരഞ്ഞെടുത്ത ജീവൻരക്ഷാ മരുന്നുകളുടെ വിലയിൽ 10-15% വർധന വരുത്താൻ വ്യവസായ മേഖല ആവശ്യപ്പെട്ടിരുന്നു.

വില വർധന 3-4 മാസത്തേക്ക് മാത്രമുള്ള താതത്ക്കാലിക നടപടിയാണ്. അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത കൈവരിച്ചാൽ പഴയ വിലയാകും ഈടാക്കുക.

X
Top