ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ബിഎസ്എന്‍എല്ലിന്റെ ഫ്രീഡം പ്ലാന്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ അവതരിപ്പിച്ച ഫ്രീഡം പ്ലാന്‍ തിരിച്ചു കൊണ്ടുവന്ന് ബിഎസ്എന്‍എല്‍. ഉപഭോക്താക്കളുടെ ആവശ്യപ്രകാരമാണ് ഇത് വീണ്ടും അവതരിപ്പിച്ചത്. വെറും ഒരു രൂപയ്ക്ക് 30 ദിവസത്തെ വാലിഡിറ്റിയോടു കൂടിയ പുതിയ സിം കാര്‍ഡും മറ്റ് സേവനങ്ങളും ഈ പ്ലാന്‍ വാഗ്ദാനം ചെയ്യുന്നു. കുറഞ്ഞ ചിലവില്‍ ദിവസേനയുള്ള ആവശ്യങ്ങള്‍ക്കായി ഇത് വളരെ ഉപകാരപ്രദമാണ്.

ഈ ഒരു രൂപ പ്ലാനിലൂടെ പുതിയ സിം കാര്‍ഡ് എടുക്കുന്നവര്‍ക്ക് 30 ദിവസത്തേക്ക് തടസ്സമില്ലാത്ത സേവനങ്ങള്‍ ലഭിക്കും. ഇന്ത്യയിലെ ഏത് നെറ്റ്വര്‍ക്കിലേക്കും സൗജന്യമായി വിളിക്കാന്‍ കഴിയുന്ന അണ്‍ലിമിറ്റഡ് വോയ്‌സ് കോള്‍, പ്രതിദിനം 100 സൗജന്യ എസ്എംഎസ്, പ്രതിദിനം 2 ജിബി ഡേറ്റ എന്നിവയാണ് ഈ പ്ലാനിന്റെ ഫീച്ചറുകള്‍. സിം ആക്ടിവേറ്റ് ചെയ്യുന്ന ദിവസം മുതലാണ് 30 ദിവസത്തെ വാലിഡിറ്റി കണക്കാക്കുന്നത്.

ഈ ഓഫര്‍ പരിമിത കാലത്തേക്ക് മാത്രമുള്ളതാണ്. ഏപ്രില്‍ 30ഓടെ ഈ പ്ലാന്‍ അവസാനിക്കും. അടുത്തുള്ള ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വീസ് സെന്ററിലോ അല്ലെങ്കില്‍ അംഗീകൃത ബിഎസ്എന്‍എല്‍ ഷോപ്പിലോ ഈ പ്ലാന്‍ ലഭ്യമാണ്. ഈ ഓഫര്‍ ഓണ്‍ലൈനായി ലഭ്യമാകില്ല.

രാജ്യത്തുടനീളം ഡിജിറ്റല്‍ ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ ‘ഫ്രീഡം ഓഫര്‍’ ബിഎസ്എന്‍എല്‍ പ്രഖ്യാപിച്ചത്. പുതിയ ബിഎസ്എന്‍എല്‍ ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഇത് പ്രയോജനപ്പെടുത്താന്‍ കഴിയുക. അതായത് നിലവിലുള്ള വരിക്കാര്‍ക്ക് ഈ പ്ലാനിന് അര്‍ഹതയില്ല.

X
Top