Alt Image
ഇന്ത്യയിലേക്ക് 6 വർഷത്തിനിടയിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം ◆ ഇന്ത്യയിലെ ചോളം, കരിമ്പ് ഉല്‍പാദനം പ്രതിസന്ധിയില്‍; രാജ്യത്തിന്റെ ഇ20 ലക്ഷ്യത്തിന് തിരിച്ചടിയായേക്കും ◆ ഗള്‍ഫ് സംഘര്‍ഷം: കുത്തനെ ഇടിഞ്ഞ് പഴം, പച്ചക്കറി കയറ്റുമതി ◆ ഇന്ത്യയിൽ അതിദാരിദ്ര്യം പകുതിയായി കുറഞ്ഞു; 2.6 ശതമാനത്തിലെന്ന് ലോകബാങ്ക് കണക്കുകൾ ◆ മാനേജർ പദവികളിൽ സ്ത്രീ പങ്കാളിത്തം: റാങ്കിങ്ങിൽ ഇന്ത്യ ഏറ്റവും താഴെത്തട്ടിൽ ◆

402 കോടി രൂപ സമാഹരിച്ച് ഇനോക്സ് വിൻഡ്

ന്യൂഡൽഹി: ഇക്വിറ്റി ഷെയറുകളും കൺവേർട്ടബിൾ വാറന്റുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 402 കോടി രൂപ സമാഹരിച്ചതായി ഇനോക്സ് വിൻഡ് ലിമിറ്റഡ് അറിയിച്ചു. കഴിഞ്ഞ ദിവസം യഥാക്രമം 126 രൂപ 132 രൂപ എന്നി ഇഷ്യു വിലയിൽ 402.50 കോടി രൂപയുടെ ഇക്വിറ്റി ഷെയറുകളുടെയും കൺവെർട്ടിബിൾ വാറന്റുകളുടെയും അലോട്ട്മെന്റ് പൂർത്തിയാക്കിയതായി ഐനോക്സ് വിൻഡ് ഒരു റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചു. ഇക്വിറ്റി ഷെയറുകളുടെയും കൺവേർട്ടബിൾ വാറന്റുകളുടെയും മുൻഗണനാ ഇഷ്യൂ വഴി 400 കോടി രൂപ സമാഹരിക്കുന്നതിനുള്ള നിർദ്ദേശത്തിന് ബോർഡ് അംഗീകാരം നൽകിയതായി ഏപ്രിലിൽ കാറ്റാടി-ഊർജ്ജ സ്ഥാപനം അറിയിച്ചിരുന്നു.

ഇന്ത്യയിലെ മുൻനിര കാറ്റാടി ഊർജ്ജ പരിഹാര ദാതാക്കളിൽ ഒന്നാണ് ഇനോക്സ് വിൻഡ്. ഗുജറാത്ത്, ഹിമാചൽ പ്രദേശ്, മധ്യപ്രദേശ് എന്നിവിടങ്ങളിൽ കമ്പനിക്ക് മൂന്ന് നിർമ്മാണ പ്ലാന്റുകളുണ്ട്.

X
Top