ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

വിപണിയിലെ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തെ ഐടി നയിക്കുമോ?

ഹരി സൂചികകളായ സെന്‍സെക്‌സും നിഫ്‌റ്റിയും പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങിയപ്പോള്‍ ആ മുന്നേറ്റത്തില്‍ പ്രധാനമായും പങ്കുകൊണ്ടത്‌ ബാങ്ക്‌, ഓട്ടോ, എഫ്‌എംസിജി മേഖലകളാണ്‌. വിപണിയിലെ മുന്നേറ്റത്തെ ഓരോ ഘട്ടത്തിലും വിവിധ മേഖലകള്‍ മുന്നില്‍ നിന്നു നയിക്കുന്നതാണ്‌ കണ്ടുവരുന്നത്‌.

ഓഹരി വിപണി തുടര്‍ന്നും കുതിപ്പ്‌ നടത്താന്‍ സാധ്യതയുണ്ടെന്നിരിക്കെ ഏത്‌ മേഖലയായിരിക്കും ഇനി മുന്നേറ്റത്തില്‍ പങ്കുകൊള്ളുന്നത്‌? ഐടി ഓഹരികളുടെ കരകയറ്റമാണ്‌ സെന്‍സെക്‌സും നിഫ്‌റ്റിയും പുതിയ ഉയരങ്ങളിലേക്ക്‌ നീങ്ങുമ്പോള്‍ പ്രതീക്ഷിക്കുന്നത്‌. ഈ വര്‍ഷം ഇതുവരെ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെച്ച ഐടി ഓഹരികള്‍ ഡിമാന്റ്‌ തിരിച്ചുപിടിക്കാന്‍ അനുകൂലമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്‌.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിഫ്‌റ്റി ഐടി സൂചിക 21 ശതമാനം ഇടിവാണ്‌ നേരിട്ടത്‌. ഇക്കാലയളവില്‍ നിഫ്‌റ്റി 9.5 ശതമാനം ഉയര്‍ന്നപ്പോഴാണ്‌ ഐടി ഓഹരികള്‍ ദുര്‍ബലമായ പ്രകടനം കാഴ്‌ച വെച്ചത്‌. വിപ്രോ, ടെക്‌ മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്‌ തുടങ്ങിയ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 20 ശതമാനം മുതല്‍ 45 ശതമാനം വരെ ഇടിവ്‌ നേരിട്ടു.

2021ലെ ഓഹരി വിപണിയുടെ മുന്നേറ്റത്തിന്‌ ചുക്കാന്‍ പിടിച്ച ഐടി ഓഹരികളാണ്‌ 2022ല്‍ കനത്ത തിരുത്തലിന്‌ വിധേയമായത്‌. എന്നാല്‍ 2023ല്‍ വീണ്ടും ഐടി ഓഹരികള്‍ പ്രതാപം തിരിച്ചുപിടിക്കാനുള്ള സാധ്യതകള്‍ കാണുന്നു.

ഓഹരി വിപണിയില്‍ നിന്ന്‌ വേറിട്ട പ്രകടനം കഴിഞ്ഞ ഒരു മാസത്തിനിടെ തന്നെ ഐടി ഓഹരികള്‍ കാഴ്‌ച വെച്ചിട്ടുണ്ട്‌. ഒരു മാസ കാലയളവില്‍ നിഫ്‌റ്റി 3.68 ശതമാനം ഉയര്‍ന്നപ്പോള്‍ നിഫ്‌റ്റി ഐടി സൂചിക 7.37 ശതമാനം നേട്ടമാണ്‌ രേഖപ്പെടുത്തിയത്‌. ഈ വേറിട്ട പ്രകടനം തുടരാനാണ്‌ സാധ്യത.

യുഎസില്‍ പലിശനിരക്ക്‌ ഉയരുന്നത്‌ കമ്പനികളുടെ സാങ്കേതികവിദ്യക്കു വേണ്ടിയുള്ള ചെലവ്‌ കുറയാന്‍ വഴിവെക്കുമെന്ന ആശങ്കയാണ്‌ ഐടി ഓഹരികളെ പ്രതികൂലമായി ബാധിച്ചത്‌. അതേ സമയം പലിശനിരക്ക്‌ ഉയരുന്നത്‌ പതുക്കെയാകുമെന്ന സൂചന ഈ ഓഹരികളുടെ കരകയറ്റത്തിന്‌ വഴിയൊരുക്കുന്ന ഘടകമാണ്‌.

പണപ്പെരുപ്പവും പലിശനിരക്കും കുത്തമെ ഉയരുന്നത്‌ മൂലം സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ യുഎസ്‌ കടക്കുമോയെന്ന ആശങ്കയാണ്‌ ടെക്‌നോളജി മേഖലയിലെ കമ്പനികളെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയും വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കുകയും ചെയ്യുന്നത്‌ ഉള്‍പ്പെടെയുള്ള നടപടികളിലേക്ക്‌ നയിച്ചത്‌.

മാന്ദ്യഭീതിക്ക്‌ അയവ്‌ വരുമ്പോള്‍ ഈ കമ്പനികളുടെ ബിസിനസ്‌ സ്ഥിരതയാര്‍ജിക്കാനുള്ള സാധ്യത കാണുന്നു. ടെക്‌നോളജി ഓഹരികള്‍ക്ക്‌ പ്രാമുഖ്യമുള്ള നാസ്‌ഡാക്‌ കോംപോസിറ്റ്‌ സൂചിക കഴിഞ്ഞയാഴ്‌ച ശക്തമായ മുന്നേറ്റം കാഴ്‌ച വെച്ചത്‌ ഈ സാധ്യതയുടെ വെളിച്ചത്തിലാണ്‌. ബിസിനസിന്റെ ഏറിയ പങ്കും യുഎസിനെ ആശ്രയിച്ചിരിക്കുന്ന ഇന്ത്യയിലെ ഐടി കമ്പനികള്‍ക്കും മാന്ദ്യഭീതി അകലുന്നത്‌ ഗുണകരമായി ഭവിക്കും.

ഡോളറിന്റെ മൂല്യം കഴിഞ്ഞ ഒരു മാസമായി കുറഞ്ഞുവരുന്ന പ്രവണതയാണ്‌ കാണുന്നത്‌. അതേ സമയം ഹ്രസ്വകാലാടിസ്ഥാനത്തിലുള്ള ഈ പ്രവണതയില്‍ മാറ്റമുണ്ടാകാന്‍ സാധ്യതയുണ്ട്‌. രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നത്‌ കയറ്റുമതി കേന്ദ്രിത ബിസിനസ്‌ ചെയ്യുന്ന ഐടി കമ്പനികള്‍ക്ക്‌ ഗുണകരമാകും.

വിപണിയിലെ മുന്നേറ്റത്തിന്റെ അടുത്ത ഘട്ടത്തില്‍ മുന്നില്‍ നില്‍ക്കുന്ന മറ്റൊരു ഓഹരി റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌ ആകാനുള്ള സാധ്യതയുമുണ്ട്‌. നിഫ്‌റ്റിയുടെ വെയിറ്റേജിന്റെ പത്ത്‌ ശതമാനത്തോളം കൈയാളുന്ന റിലയന്‍സിലുണ്ടാകുന്ന മുന്നേറ്റം സൂചികയുടെ കുതിപ്പിന്‌ ഏറെ സഹായകമാകും.

X
Top