ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യ@75: ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

മുംബൈ: സ്വാതന്ത്ര്യത്തിന്റെ 75 വർഷത്തിനിടയിൽ, ഇന്ത്യ നിരവധി നാഴികക്കല്ലുകൾ നേടിയിട്ടുണ്ട്. അതിൽ സാമ്പത്തിക മേഖല കൈവരിച്ച നേട്ടങ്ങൾ എടുത്തു പറഞ്ഞാൽ, അവയിൽ പ്രധാനപ്പെട്ടത്‌ പേയ്‌മെന്റുകൾ ഡിജിറ്റലൈസ് ചെയ്തതാണ്.

തത്സമയ പേയ്‌മെന്റുകളിലെ വിജയത്തിലൂടെയും അസാധാരണമായ ഒരു ഡിജിറ്റൽ പേയ്‌മെന്റ് വിപ്ലവത്തിലൂടെയും ഇന്ത്യ ആഗോളതലത്തിൽ തന്നെ മുൻ നിരയിലാണ്. കഴിഞ്ഞ 20 വർഷത്തിനിടെ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റുകൾ 160 മടങ്ങ് വളർച്ചയാണ് കൈവരിച്ചത്, കൂടാതെ തത്സമയ ഡിജിറ്റൽ പേയ്‌മെന്റുകളിൽ രാജ്യം ഇപ്പോൾ ഒന്നാം സ്ഥാനത്താണ്.

ഇന്ന് വലിയ കോർപ്പറേറ്റ് ഇടപാടുകൾ ഒഴികെ ഇന്ത്യയിൽ നടക്കുന്ന ഓരോ 5 ഇടപാടുകളിലും 2 എണ്ണം ഡിജിറ്റലായി നടക്കുന്നു. 2026 ആകുമ്പോഴേക്കും ഇത് ഓരോ 3 ഇടപാടുകളിലും 2 ആയി ഉയരുമെന്ന് കണക്കാക്കപ്പെടുന്നു. നിലവിൽ ഏകദേശം 3 ട്രില്യൺ ഡോളറിലുള്ള ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് വിപണി 2026 ആകുമ്പോഴേക്കും മൂന്നിരട്ടിയായി വർദ്ധിക്കുമെന്ന് ഒരു പഠന റിപ്പോർട്ട് കാണിക്കുന്നു.

വോളിയം കണക്കിലെടുത്താൽ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റുകൾ 2020 സാമ്പത്തിക വർഷത്തിലെ 25 ബില്യണിൽ നിന്ന് 63 ബില്യണായി ഇരട്ടിയായി വർദ്ധിച്ചു, ഇത് 2026-ഓടെ 214 ബില്യൺ കടക്കുമെന്ന് പ്രതീക്ഷിക്കുന്നു. ജൻധൻ യോജന പ്രോഗ്രാം, ആധാർ അധിഷ്‌ഠിത കെവൈസി, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ആക്‌സസ് ഉള്ള മൊബൈൽ ഉപകരണങ്ങൾ എന്നിവയിലൂടെയുള്ള ബാങ്ക് അക്കൗണ്ട് എണ്ണത്തിലെ കുതിച്ച്‌ ചാട്ടം രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളുടെ നിരന്തരമായ വളർച്ചയുടെ അടിത്തറയായി പ്രവർത്തിച്ചു.

ഡിജിറ്റൽ പേയ്‌മെന്റ് എന്ന വിപ്ലവത്തിന്റെ യഥാർത്ഥ നായകൻ യൂപിഐ അല്ലെങ്കിൽ ഏകീകൃത പേയ്‌മെന്റ് ഇന്റർഫേസ് ആണ്. ഇപ്പോൾ ആറാം വർഷത്തിലേക്ക് കടന്ന യുപിഐ, കഴിഞ്ഞ 5 വർഷത്തിനിടയിൽ 200 ശതമാനം വർധിച്ച് പണരഹിത പേയ്‌മെന്റുകളിലേക്കുള്ള ഇന്ത്യയുടെ പരിവർത്തനത്തിന് ഇന്ധനം നൽകി. എല്ലാ പണേതര ഇടപാടുകളുടെയും 60 ശതമാനത്തിലധികം യുപിഐ ഇതിനകം തന്നെ വഹിക്കുന്നു, അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് 75 ശതമാനമായി ഉയരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

എന്നിരുന്നാലും, ഈ ദ്രുതഗതിയിലുള്ള വളർച്ച ഉണ്ടായിരുന്നിട്ടും ഇന്ത്യയിലെ 70 ശതമാനം അക്കൗണ്ട് ഉടമകളും ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ തങ്ങളുടെ പേയ്‌മെന്റ് കാർഡുകളോ മൊബൈൽ ഫോണോ ഇന്റർനെറ്റോ ഉപയോഗിച്ചിട്ടില്ലെന്ന് ലോക ബാങ്ക് ഫൈൻഡക്‌സ് കാണിക്കുന്നു.

X
Top