ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

അമിത അളവില്‍ പഞ്ചസാരയെന്ന് ആരോപണം, പരസ്യങ്ങള്‍ പിന്‍വലിക്കാന്‍ ബോണ്‍വിറ്റയോടാവശ്യപ്പെട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍

ന്യൂഡല്‍ഹി: പഞ്ചസാരയുടെ ഉയര്‍ന്ന തോതുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് മോണ്ടലെസ് ഇന്ത്യയുടെ ബോണ്‍വിറ്റയക്കെതിരെ ദേശീയ ബാലവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) നടപടി. എല്ലാ പരസ്യങ്ങളും പാക്കേജിംഗും ലേബലുകളും പിന്‍വലിക്കാന്‍ പരമോന്നത ബാലാവകാശ സമിതി കമ്പനിയോടാവശ്യപ്പെട്ടു. ഏഴ് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ടും സമര്‍പ്പിക്കണം.

കുട്ടികളുടെ വളര്‍ച്ചയും വികാസവും മെച്ചപ്പെടുത്തുന്ന ആരോഗ്യ പാനീയമായാണ് ബോണ്‍വിറ്റ സ്വയം പരിചയപ്പെടുത്തുന്നത്. അതേസമയം അതില്‍ ഉയര്‍ന്ന ശതമാനം പഞ്ചസാരയും കുട്ടിയുടെ ആരോഗ്യത്തെ ബാധിച്ചേക്കാവുന്ന മറ്റ് വസ്തുക്കളും അടങ്ങിയതായി പരാതി ലഭിച്ചു, എന്‍സിപിസിആര്‍ പറയുന്നു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറായ റാവന്ത് ഹിമത്സിംഗയാണ് ഇക്കാര്യം ആദ്യം ആരോപിക്കുന്നത്.

കമ്പനി ലീഗല്‍ നോട്ടീസ് അയച്ചതിനെ തുടര്‍ന്ന് വീഡിയോ റാവന്ത് ഡിലീറ്റ് ചെയ്തു. എന്നാല്‍ അപ്പോഴേയ്ക്കും ഉള്ളടക്കം വൈറലായിരുന്നു. തുടര്‍ന്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പലരും എന്‍സിപിസിആറില്‍ പരാതി നല്‍കിയത്.

ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ)യും ഇക്കാര്യത്തില്‍ ജാഗരൂകരാണ്. അതേസമയം ഔദ്യോഗിക പ്രസ്താവനയൊന്നും അവരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.

X
Top