ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

ഇന്ത്യക്കാർ ഏപ്രിലിൽ ഓർഡർ ചെയ്തത് 25 കോടി രൂപയുടെ മാമ്പഴം

ഹൈദരാബാദ്: പഴവർഗങ്ങളിൽ മുന്നിൽ തന്നെയാണ് മാമ്പഴം. ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ഫ്രൂട്ടും മാമ്പഴം തന്നെയാണ്. ഈ ഏപ്രിലിൽ ഇന്ത്യക്കാർ 25 കോടി രൂപയുടെ മാമ്പഴമാണ് ഓർഡർ ചെയ്തത്. നേരിട്ട് പോയി വാങ്ങിക്കാൻ പറ്റാത്തവർ ഇപ്പോൾ ഓൺലൈനിലും മാമ്പഴ ഓർഡർ ചെയ്യുകയാണ്.

ജനപ്രിയ ഗ്രോസറി ഡെലിവറി ആപ്പായ സെപ്റ്റോ പങ്കിട്ട ഡാറ്റ പ്രകാരം, ഏപ്രിൽ മാസത്തിൽ 25 കോടി രൂപയുടെ മാമ്പഴമാണ് ഇന്ത്യക്കാർ ഓർഡർ ചെയ്തത്. സെപ്റ്റോയ്ക്ക് പ്രതിദിനം 60 ലക്ഷം രൂപയുടെ ഓർഡറുകൾ ഒരു ദിവസം ലഭിച്ചിരുന്നതായി കണക്കുകൾ വെളിപ്പെടുത്തുന്നു.

ഇത് മാത്രമല്ല, മെയ് മാസത്തിൽ പോലും ഇന്ത്യക്കാരുടെ മാംഗോ മാനിയ ശക്തമായി തുടരുന്നു. ഇത് ഏപ്രിൽ മാസത്തെ കണക്കുകളെ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഏറ്റവും വില കൂടിയ മാമ്പഴമായ അൽഫോൻസോയാണ് സെപ്‌റ്റോയിൽ ഏറ്റവും കൂടുതൽ പേർ ഓർഡർ ചെയ്ത മാമ്പഴം. രത്‌നഗിരിയിൽ നിന്നുള്ള മാമ്പഴം മുംബൈ, ബാംഗ്ലൂർ, ഡൽഹി തുടങ്ങിയ തിരക്കേറിയ നഗരങ്ങളിലെ മാമ്പഴപ്രേമികളുടെ പ്രിയപ്പെട്ടതാണ്.

സെപ്‌റ്റോയുടെ മൊത്തം മാമ്പഴ വിൽപ്പനയുടെ 30 ശതമാനവും അൽഫോൻസോയാണ്. മൊത്തം വിൽപ്പനയുടെ 25 ശതമാനവും പിടിച്ചടക്കിയത് ആന്ധ്രാപ്രദേശിൽ നിന്നുള്ള ബൈംഗൻപള്ളിയാണ്. അതേസമയം കേസർ മാമ്പഴത്തിനും ഡിമാൻഡ് ഉണ്ട്.

ഈ വേനൽക്കാലത്ത് ഫ്രഷ് മാമ്പഴ ജ്യൂസിനും ആവശ്യക്കാർ ഏറെയാണ്. ഈ ഉന്മേഷദായകമായ വേനൽക്കാല വിരുന്നിന് ബൈംഗൻപള്ളി ഒരു ഇനമാണ്.

ഇന്ത്യയിലുടനീളമുള്ള പ്രഗത്ഭരായ 1000 കർഷകരിൽ നിന്നാണ് തങ്ങൾ മാമ്പഴം ശേഖരിക്കുന്നതെന്ന് സെപ്റ്റോ വെളിപ്പെടുത്തി.

അൽഫോൻസോയ്ക്ക് രത്നഗിരിയും ദേവ്ഗഡും, കേസറിനായി ജൽന, ജുനഗർ, അനന്തപൂർ, ചിത്തോർ എന്നിവയും പാലക്കാടിൽ നിന്നും ലാൽബാഗുമാണ് എത്തിക്കുന്നത്.

ഹാനികരമായ കാർബൈഡുകളിൽ നിന്ന് മുക്തമായ, പ്രകൃതിദത്തമായി പാകമായ ഏറ്റവും മികച്ച മാമ്പഴങ്ങൾ മാത്രമേ നിങ്ങളുടെ വീട്ടുവാതിൽക്കൽ എത്തിക്കുകയുള്ളൂവെന്ന് സെപ്റ്റോ ഉറപ്പുനൽകുന്നു.

ഗുണനിലവാരവും സുതാര്യതയും ഉറപ്പുനൽകുന്നത്തിനായി ഓരോ ഇനത്തിനും ആപ്പിൽ സർട്ടിഫിക്കേഷനും നൽകുന്നുണ്ട്.

X
Top