സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

നഷ്ടം കുറച്ച് ഇന്ത്യൻ ഓഹരി വിപണി

മുംബൈ: ഇന്നലെ ഫ്ലാറ്റ് ഓപ്പണിങ് നേടിയ ഇന്ത്യൻ വിപണി നേരിയ നഷ്ടത്തിൽ തന്നെ വ്യാപാരം അവസാനിപ്പിച്ചു. തായ്‌വാൻ ഒഴികെ മറ്റെല്ലാ ഏഷ്യൻ വിപണികളും നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്. അമേരിക്കൻ ഫ്യൂച്ചറുകളും, യൂറോപ്യൻ വിപണികളും നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

ഐടി, ബാങ്കിങ് സെക്ടറുകൾ നഷ്ടത്തിൽ ക്ളോസ് ചെയ്ത ഇന്നലെ ഇന്ത്യൻ വിപണിയിൽ മറ്റ് സെക്ടറുകളെല്ലാം നഷ്ടമൊഴിവാക്കി. മെറ്റൽ, ഓട്ടോ, ഡിഫൻസ്, ഷിപ് ബിൽഡിങ്, മിഡ് ക്യാപ് ഐടി, അരി, ലിക്കർ സെക്ടറുകളും ഇന്നലെ മുന്നേറ്റം നേടി.

കൊച്ചിൻ ഷിപ് യാർഡ് ഇന്നലെ 15% വരെ നേട്ടമുണ്ടാക്കി. ടിസിഎസിന്റെ അവസാന നിമിഷത്തെ തിരിച്ചു കയറ്റമാണ് ഇന്ത്യൻ വിപണിയുടെ നഷ്ടം കുറച്ചത്.

നിഫ്റ്റി & ബാങ്ക് നിഫ്റ്റി

തുടർച്ചയായ മൂന്നാം ദിവസവും 19670 പോയിന്റിന് സമീപം തന്നെ ക്ളോസ് ചെയ്ത് നിഫ്റ്റി മികച്ച ബേസിട്ടത് ഇന്ത്യൻ വിപണിക്ക് പ്രതീക്ഷയാണ്. വ്യാഴാഴ്ചത്തെ എഫ്&ഓ ക്ലോസിങിന് മുന്നോടിയായി ഷോർട് കവറിങ് നടന്നേക്കാവുന്നതും ഇന്ത്യൻ വിപണിയെ സഹായിച്ചേക്കാം.

നിഫ്റ്റി 19600 പോയിന്റിലും തുടർന്ന് 19550 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുമ്പോൾ 19700 പോയിന്റ് പിന്നിട്ടാൽ 19750 പോയിന്റിലും 19800 പോയിന്റിലും വില്പനസമ്മർദ്ദവും പ്രതീക്ഷിക്കുന്നു.
എച്ച്ഡിഎഫ്സി ബാങ്ക് മുന്നേറുകയും, എസ്ബിഐ നഷ്ടമൊഴിവാക്കുകയും ചെയ്‌തെങ്കിലും മറ്റ് ബാങ്കുകളിലെ ലാഭമെടുക്കൽ ബാങ്ക് നിഫ്റ്റിക്ക് ഇന്നലെ നഷ്ടം നൽകി.

ഇന്നലെ 141 പോയിന്റ് നഷ്ടത്തിൽ 44624 പോയിന്റിലാണ് ബാങ്ക് നിഫ്റ്റി ക്ളോസ് ചെയ്തത്. 44500 പോയിന്റിലും 44300 പോയിന്റിലും ബാങ്ക് നിഫ്റ്റി പിന്തുണ പ്രതീക്ഷിക്കുന്നു. ബാങ്ക് നിഫ്റ്റിയുടെ പ്രധാന കടമ്പ 45000 പോയിന്റിലാണ്.

എഫ്&ഓ ക്ളോസിങ്

വ്യാഴാഴ്ച ഫ്യൂച്ചർ, ഓപ്‌ഷൻ സെഗ്‌മെന്റുകളുടെ എക്സപയറിയും, തുടർന്ന് അടുത്ത തിങ്കളാഴ്ച ഇന്ത്യൻ വിപണി ഗാന്ധി ജയന്തി പ്രമാണിച്ച് അവധി ആണെന്നതും ഇന്ത്യൻ വിപണിക്ക് പ്രധാനമാണ്.

വെള്ളിയാഴ്ച ഇന്ത്യയുടെ ധനക്കമ്മി കണക്കുകളും പുറത്ത് വരുന്നു.

X
Top