ഇന്ത്യ ഏറ്റവും ഡിമാന്‍ഡുള്ള ഉപഭോക്തൃ വിപണിയാകുമെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വര്‍ണവിലഅടുത്തവര്‍ഷം വളര്‍ച്ച 6.5% കവിയുമെന്ന് മൂഡീസ് റേറ്റിങ്‌സ്കേന്ദ്രസർക്കാർ ജീവനക്കാർക്ക് പ്രതീക്ഷിച്ച ഡിഎ വർധനവുണ്ടാവില്ലഇന്ത്യയുടെ പഞ്ചസാര ഉൽപ്പാദനത്തിൽ ഇടിവുണ്ടാകുമെന്ന് കണക്കുകൾ

മെഡിക്കല്‍ ടൂറിസം സാധ്യതകള്‍ ഉപയോഗപ്പെടുത്താന്‍ ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള ടൂറിസം രംഗം തിരിച്ചുവരവിന്റെ പാതയിലാണ്. കോവിഡ് നിയന്ത്രണങ്ങള്‍ എടുത്തുമാറ്റപ്പെട്ടതോടെ തങ്ങളുടെ യാത്ര പദ്ധതികള്‍ പൊടിതട്ടിയെടുക്കുകയാണ് ജനങ്ങള്‍. യുഎസ്, യൂറോപ്പ് എയര്‍പോര്‍ട്ട് അരാജകത്വ റിപ്പോര്‍ട്ടുകളും അന്താരാഷ്ട്ര വിമാന യാത്രയിലുണ്ടായ വര്‍ധവവും ഇക്കാര്യം സ്ഥിരീകരിക്കുന്നു.
ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ടൂറിസത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനൊരുങ്ങുകയാണ് ഇന്ത്യ. ആഗോളതലത്തില്‍ 60-80 കോടി ബില്ല്യണ്‍ ഡോളര്‍ മൂല്യമുള്ള രംഗമാണ് ഇത്. വെല്‍നസ് ടൂറിസത്തിന്റെ വലിപ്പവും വ്യാപ്തിയും ഇതിലും വലുതാണ്, ഏകദേശം 639 ബില്യണ്‍ ഡോളര്‍.
ഇന്ത്യന്‍ ടൂറിസം മന്ത്രാലയം ജനുവരിയില്‍ പ്രസിദ്ധീകരിച്ച ഒരു സ്ട്രാറ്റജി പേപ്പര്‍ അനുസരിച്ച്, ഓരോ വര്‍ഷവും 14 ദശലക്ഷം മെഡിക്കല്‍ ടൂറിസ്റ്റുകള്‍ അതിര്‍ത്തികള്‍ കടക്കുന്നു. ഈ പശ്ചാത്തലത്തില്‍, തന്ത്രപരമായ നീക്കങ്ങളുടെ ഒരു പരമ്പരയ്ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മെഡിക്കല്‍ വാല്യൂ ട്രാവല്‍ (എംവിടി) കാര്യക്ഷമമാക്കുക എന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.
മഹാമാരി പിടിമുറിക്കിയ 2019 ല്‍ 0.7 ദശലക്ഷം വിനോദ സഞ്ചാരികളെ ആകര്‍ഷിച്ച മേഖലയാണ് എവിടി. ആഗോളതലത്തില്‍ മെഡിക്കല്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക ലോഗോയുള്ള ‘ഹീല്‍ ഇന്‍ ഇന്ത്യ’ പദ്ധതി ഔപചാരികമായി ആരംഭിക്കുക എന്നതാണ് രണ്ടാമത്തെ വലിയ പദ്ധതി. 2002ല്‍ ‘ഇന്‍ക്രെഡിബിള്‍ ഇന്ത്യ’ ആരംഭിച്ചതിന് ശേഷമുള്ള മറ്റൊരു ജനപ്രിയ ടാഗ്‌ലൈന്‍ ആയിരിക്കും ഹീല്‍ ഇന്‍ ഇന്ത്യ.
ആയുര്‍വേദം, യോഗ, പ്രകൃതിചികിത്സ തുടങ്ങിയ വിഭാഗങ്ങളെ കൂടി ഉള്‍പ്പെടുത്തി ആരോഗ്യ, വെല്‍നസ് രംഗം മെച്ചപ്പെടുത്താനാണ് മൂന്നാമതായി രാജ്യം പദ്ധതിയിടുന്നത്.
വിദേശ സഞ്ചാരികളുടെ എണ്ണം
മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലെത്തിയ വിദേശ ടൂറിസ്റ്റുകളുടെ എണ്ണം 2020ല്‍ 183,000, 2019ല്‍ ഇത് 697,000 എന്നിങ്ങനെ ആയിരുന്നു. പ്രവാസി ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) രാജ്യത്ത് ചെലവഴിക്കുന്ന സമയം പലപ്പോഴും ചികിത്സയ്ക്കായി ഉപയോഗിക്കുന്നതിനാല്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി ഇന്ത്യ സന്ദര്‍ശിച്ചവരുടെ എണ്ണം യഥാര്‍ത്ഥത്തില്‍ കൂടുതലായിരിക്കും.
2019ല്‍, 17.9 ദശലക്ഷം അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ എത്തിയതില്‍, 10.9 ദശലക്ഷം വിദേശികളും ബാക്കിയുള്ളവര്‍- ഏകദേശം 7 ദശലക്ഷം- എന്‍ആര്‍ഐകളുമാണ്. ആ വര്‍ഷത്തെ വിദേശ വിനോദസഞ്ചാരികളില്‍, 1.3 ദശലക്ഷം അല്ലെങ്കില്‍ 12%, ഇന്ത്യന്‍ വംശജരാണ്.
2019ല്‍, മഹാമാരിക്ക് ഒരു വര്‍ഷം മുമ്പ്, 6.4% വിദേശ വിനോദസഞ്ചാരികള്‍ ചികിത്സയ്ക്കായി ഇന്ത്യയില്‍ വന്നിറങ്ങി. മൊത്തത്തിലുള്ള വിദേശ ടൂറിസ്റ്റുകളുടെ വരവില്‍ മെഡിക്കല്‍ ടൂറിസ്റ്റുകളുടെ പങ്ക് 6.8% ആയി ഉയര്‍ന്നെങ്കിലും 2020ല്‍ എണ്ണത്തില്‍ 74% വന്‍ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, നൂറില്‍ ആറ്, എഴ് എന്ന തോതില്‍ വിദേശ സഞ്ചാരികള്‍ മെഡിക്കല്‍ടൂറിസത്തിനായി ഇന്ത്യയിലെത്തുന്നുണ്ട്. അത്യാധുനിക ആശുപത്രികള്‍, പ്രശസ്ത ഡോക്ടര്‍മാര്‍, കുറഞ്ഞകാത്തിരിപ്പ് കാലയളവ്, കുറഞ്ഞ ചിലവ് എന്നിവയാണ് രാജ്യത്തിന്റെ പോസിറ്റീവ് ഘടകങ്ങള്‍. ലോകമെമ്പാടുമുള്ള- പ്രധാനമായും പശ്ചിമേഷ്യ, ആഫ്രിക്ക, ദക്ഷിണേഷ്യ -എന്നിവിടങ്ങളില്‍ നിന്നുള്ള രോഗികളെയാണ് രാജ്യം ആകര്‍ഷിക്കുന്നത്.
സിംഗപ്പൂര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവ രംഗത്ത് ഇന്ത്യയ്ക്ക് വെല്ലുവിളി ഉയര്‍ത്തുമ്പോള്‍ മെക്‌സിക്കോ, ബ്രസീല്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും അന്താരാഷ്ട്ര രോഗികളെ ആകര്‍ഷിക്കുന്നു.

X
Top