എല്ലാ സംസ്ഥാനങ്ങളിലും ഇന്‍വെസ്റ്റ് ഇന്ത്യ ഡെസ്‌ക്കുകള്‍ സ്ഥാപിക്കും, നിക്ഷേപം പ്രോത്സാഹിപ്പിക്കുക ലക്ഷ്യംകേരളം 2,000 കോടി കൂടി കടമെടുക്കുന്നുപയര്‍വര്‍ഗങ്ങള്‍ക്ക് സ്റ്റോക്ക് പരിധി ഏര്‍പ്പെടുത്തി, വിലകയറ്റവും പൂഴ്ത്തിവപ്പും തടയുക ലക്ഷ്യംഡോളറിനെതിരെ നേരിയ നേട്ടം കൈവരിച്ച് രൂപഇലക്ട്രോണിക് മാലിന്യ പുനരുപയോഗം; ഇന്ത്യയ്ക്ക് വലിയ സാധ്യതകള്‍

വെറും നാല് ഐപിഒളുമായി പ്രാഥമിക ഓഹരി വില്‍പനയില്‍ ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: വെറും നാല് ലാര്‍ജ്ക്യാപ് ഐപിഒകളുമായി ആദ്യപാദ പ്രാഥമിക ധനശേഖരത്തില്‍ ഇന്ത്യ മുന്നിലെത്തി. ലോകമെമ്പാടും ധനസമാഹരണം കുറഞ്ഞതിന്റെ സൂചനയാണിതെന്ന് വിദഗ്ധര്‍ പറയുന്നു. ഇക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ട് പ്രകാരം കലണ്ടര്‍വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ നാല് ഐപിഒകളിലൂടെ സമാഹരിച്ച തുക 107 ദശലക്ഷം ഡോളറാണ്.

അതേസമയം 2022 ല്‍ മൂന്ന് ഐപിഒകളിലൂടെ 995 മില്യണ്‍ ഡോളര്‍ ശേഖരിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഏറ്റവും കൂടുതല്‍ സമാഹരിച്ചത് ഡിവിജി ടോര്‍ക്ക് ട്രാന്‍സ്ഫര്‍ സിസ്റ്റംസാണ്. സ്വന്തമാക്കിയ തുക 50 ദശലക്ഷം ഡോളര്‍.

അതേസമയം എസ്എംഇ വിപണിയില്‍ കൂടുതല്‍ മികച്ച പ്രവര്‍ത്തനം ദൃശ്യമായി. എസ്എംഇ വിഭാഗം 2023 കലണ്ടര്‍വര്‍ഷത്തിലെ ആദ്യ പാദത്തില്‍ 38 ഐപിഒകളിലൂടെ 82 ദശലക്ഷം ഡോളര്‍ സമാഹരിച്ചു. 2022 ആദ്യപാദത്തില്‍ 31 ഐപിഒകളിലൂടെ 37 ദശലക്ഷം ഡോളറുകള്‍ മാത്രമാണ് നേടിയത്.

X
Top